അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ക്രിസ്മസ് കഴിഞ്ഞ് പുതുവത്സരത്തിലേക്ക് പ്രവേശിക്കുമ്പോൾ സഞ്ചരിക്കുന്ന മധുരവണ്ടിയുമായി മുളളുവിള സെന്റ് ജോസഫ് എല്‍പിഎ സ്കൂള്‍. കോവിഡ് കാലത്ത് വീട്ടിനുളളില്‍ മാത്രം കഴിയേണ്ടി വന്ന കുഞ്ഞുങ്ങള്‍ക്ക് വ്യത്യസ്തമായൊരു ക്രിസ്മസ് നവവത്സരാനുഭവം പങ്കുവെയ്ക്കുകയായിരുന്നു അധ്യാപകരുടെയും രക്ഷകർതൃ സംഘടനയുടെയും ലക്ഷ്യം.
മുളളുവിള സ്കൂള്‍ ആങ്കണത്തില്‍ നിന്ന് ജീവിക്കുന്ന പുല്‍ക്കൂടിന്റെയും ക്രിസ്മസ് പാപ്പമാരുടെയും അകമ്പടിയോടെയാണ് മധുരവണ്ടി യാത്ര തിരിച്ചത്. സ്കൂള്‍ പരിധിയിലെ 6 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്ക് സമ്മാന വിതരണം നടത്തിയാണ് മധുരവണ്ടി മടങ്ങിയത്. മധുരവണ്ടിയില്‍ കേക്കുകളും മിഠായികളും അധ്യാപകര്‍ ക്രമീകരിച്ചിരുന്നു. മധുരവണ്ടിയുടെ പുറകില്‍ സൈക്കിളുകളില്‍ കുഞ്ഞ് സാന്താക്ലോസുകളും അണിനിരന്നിരുന്നു. കൂടൊതെ വാദ്യമേളങ്ങളും പരിപാടിക്ക് കൊഴുപ്പേകി.
ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ മത്സരങ്ങളിലൂടെ വിജയികളായ കുട്ടികള്‍ക്ക് മധുരവണ്ടിക്കൊപ്പം കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനും അവസരം ലഭിച്ചു. കൂടാതെ വ്യത്യസ്ത ഇടങ്ങളില്‍ ലക്കി ടിപ്പ് ക്രമീകരിച്ച് കുട്ടികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
നെയ്യാറ്റിന്‍കര ബ്ലോക്ക് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ അയ്യപ്പനും, സ്കൂളിന്റെ ലോക്കല്‍ മാനേജര്‍ ഫാ.ക്രിസ്റ്റിനും ചേർന്ന് മധുരവണ്ടി ഫ്ളാഗ് ഓഫ് ചെയ്തു. സ്കൂള്‍ ഹെഡ്മിസ്ട്രസ് ഗ്ലോറി പിഎം, അധ്യപാകരായ വിദ്യ വിനോദ്, ബെന്‍ റെജി, പിടിഎ പ്രസിഡന്‍റ് റോസ് സുന്ദര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ലോക്ഡൗണ്‍ കാലത്ത് വായന വളര്‍ത്തനായി വിവിധതരം പുസ്തകങ്ങള്‍ “പുസ്തക വണ്ടി” എന്ന പേരില്‍ ഓട്ടോറിഷയിൽ എത്തിച്ചും സെന്റ് ജോസഫ് സ്കൂള്‍ മാതൃകയായിട്ടുണ്ട്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.