
സ്വന്തം ലേഖകൻ
എറണാകുളം: വിയന്നയിൽ ‘ചർച്ച് കോറൽ കണ്ടക്റ്റിംഗ്’ പഠിക്കുന്ന ജാക്സൺ സേവ്യർ സംഗീത സംവിധാനം നിർവഹിച്ച ‘ദൈവമേ നന്ദിയോടെ…’ എന്ന ഗാനം ദേവാലയ സംഗീത രംഗത്ത് മാറ്റത്തിന് തുടക്കം കുറിക്കുന്നു. സംഗീത ഉപകരണങ്ങൾ കൊണ്ട് ബഹളമയമായ ഭക്തിഗാന ശ്രേണിയിൽ നിന്ന് തീർത്തും വ്യത്യസ്തമായിട്ടാണ് ഈ ഗാനം പുറത്തിറക്കിയിരിക്കുന്നത്. ആദ്യാവസാനം നിറയുന്ന ഭക്തിമയമാണ് ഇതിന്റെ പ്രത്യേകത.
പരമാവധി സംഗീത ഉപകരണങ്ങൾ ഒഴിവാക്കിക്കൊണ്ടാണ് ഫാ.ജാക്സൺ സേവ്യർ ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. വയലിൻ പാർട്സുകൾ വായിക്കുന്നതിനു പകരം അത് കൂട്ടമായി ആലപിച്ചിരിക്കുകയാണ്. സമൂഹമായുള്ള ഗാനാലാപനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഈ ഗാനം ദേവാലയ സംഗീതത്തെ സ്നേഹിക്കുന്നവർക്ക് തീർച്ചയായും ഇഷ്ടപ്പെടും. ദേവാലയങ്ങളിലെ ഗാനാലാപന ഗ്രൂപ്പുകളെ മുൻനിർത്തി ചിട്ടപ്പെടുത്തിയ ഈ ഗാനം ഒറ്റക്ക് പാടിയാൽ ഇതിന്റെ ചൈതന്യം ചോർന്നു പോകുമെന്ന് ഫാ.ജാക്സൺ സേവ്യർ പറയുന്നു.
ആരാധനക്രമത്തിൽ സംഗീതത്തിന് പ്രാധാന്യം നൽകുന്നത് തന്നെയും ദൈവജനത്തിന്റെ പ്രാർത്ഥനയിൽ അവർക്ക് അത് സഹായകമാകണം എന്ന അർത്ഥത്തിലാണ്. വളരെ സാധാരണക്കാർക്കും പാടുവാൻ സാധിക്കുന്ന ഈണത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ഗാനത്തിൽ അനുപല്ലവികൾ ധ്യാനാത്മകമായി ശ്രവിച്ച ശേഷം കോറസ്സായി പാടുവാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്.
പ്രിൻസ് ജോസഫ് ഓർക്കസ്ട്രേഷൻ നൽകിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ടെസ്സ ചാവറയാണ്.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.