ജോസ് മാർട്ടിൻ
ആലപ്പുഴ: ഭാരത സഭാചരിത്ര പണ്ഡിതനും ആലപ്പുഴ രൂപതാ അംഗവുമായ ഷെവലിയർ പ്രൊഫ.എബ്രഹാം അറക്കൽ അന്തരിച്ചു. ലേക്ക് ഷോർ ആശുപത്രിയിൽ രാത്രി 10.30 നായിരുന്നു അന്ത്യം.
സഭാ ചരിത്രകാരൻ, ലേഖകൻ നിരൂപകൻ, അധ്യാപകൻ, പത്ര പ്രവർത്തകൻ തുടങ്ങി നിരവധി സാമുദായിക-സാമൂഹ്യ-സാംസ്‌കാരിക മേഖലകളിൽ പ്രവൃത്തിച്ചിട്ടുള്ള പ്രൊഫ.എബ്രഹാം അറക്കൽ, കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ്, ചർച്ച് ഹിസ്റ്ററി അസോസിയേഷൻ ഓഫ് ഇന്ത്യ അംഗം, CBCI യുടെ ദേശീയ ഉപദേശക സമിതി അംഗം, കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ വൈസ് പ്രസിഡന്റ്, ചീഫ് എഡിറ്റർ, ‘സദ്വാർത്ത’ മലയാള ദിനപത്രം, കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ സ്ഥാപക അംഗം, സ്ഥാപക പ്രസിഡന്റ് ജി.സി.ടി.ഒ. (ഗവ.കോളേജ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ കേരള), സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജസ് കേരള അഗം,
എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ, പാലക്കാട് ഗവ.വിക്ടോറിയ കോളേജ് പ്രിൻസിപ്പൽ, ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് പ്രിൻസിപ്പൽ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം, കേരള സർവകലാശാല സെനറ്റ് അംഗം, എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള പ്രൊ.എബ്രഹാം അറക്കലിനെ പരിശുദ്ധ പിതാവ് ബെനഡിക്ട് പതിനാറാമൻ പാപ്പ ഷെവലിയർ (2007-ൽ പാപ്പയുടെ സെന്റ് സിൽവസ്റ്റർ രാജാവ്) എന്ന പദവി നൽകി ആദരിച്ചു.
1958-ൽ മദ്രാസ് സർവ്വകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി, ചെന്നയിലെ ലയോള കോളേജിലെ ഫിസിക്‌സ് ഡിപ്പാർട്ട്‌മെന്റിൽ ചേർന്നു തുടർന്ന് കൊല്ലം ഫാത്തിമ കോളേജിലേക്കും . 1959-ൽ കേരള സർക്കാർ സർവ്വീസിൽ ചേർന്നു,, പാലക്കാട് ചിറ്റൂർ, എറണാകുളം, തിരുവനന്തപുരം, തൃപ്പൂണിത്തുറ, കാസർകോട് എന്നിവിടങ്ങളിലെ വിവിധ സർക്കാർ കോളേജുകളിൽ ലക്ചററായും പ്രൊഫസറായും ജോലി ചെയ്തു.
ഭാര്യ: പരേതയായ റീനി എബ്രഹാം റിട്ട അധ്യാപിക സെന്റ് ജോസഫ്സ് ഹൈസ്കൂൾ ആലപ്പുഴ. പിതാവ്: പരേതനായ മുൻ ആലപ്പുഴ എം.എൽ.എ അഡ്വ. ഈപ്പൻ അറക്കൽ. മാതാവ് : പരേതയായ ഏലിയാമ്മ ഈപ്പൻ റിട്ട. H.S.A സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ്.
എബ്രഹാം അറക്കലിന്റെ വിയോഗത്തോടെ ഭാരത ലത്തീൻ കത്തോലിക്കാ സമുദായത്തിന് നഷ്ടമാകുന്നത് പകരംവെക്കാനില്ലാത്ത സഭാ ചരിത്ര വിജ്ഞാന കോശത്തെയാണ്.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.