സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം രൂപതയിലെ കേരളപുരം മേരിറാണി ഇടവകയിലെ കെ.സി.വൈ.എം. അംഗങ്ങൾ ഇന്നലെ വൈകുന്നേരം (22-04-19) ശ്രീലങ്കയിൽ ഈസ്റ്റർ ദിനം കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്, കൈകളിൽ മെഴുകുതിരിയുമേന്തി പ്രാർത്ഥന നടത്തി.
ലോകസമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ബോംബ് സ്ഫോടനത്തിൽ മരിച്ചവരുടെ ആത്മശാന്തിയ്ക്കായി കരുണകൊന്ത ചൊല്ലി പ്രാർത്ഥിക്കുകയും ചെയ്തു. കെ.സി.വൈ.എം. സംസ്ഥാന വൈസ് പ്രസിഡന്റ് ഡെലിൻ നേതൃത്വം നൽകിയ പ്രാർത്ഥനാസംഗമത്തിൽ ധാരാളം യുവജനങ്ങൾ പങ്കെടുത്തു.
കൊല്ലം രൂപതയിലെ മറ്റു ഇടവകകളിലും സമാനമായ രീതിയിൽ പ്രാർത്ഥനാസംഗമങ്ങൾ നടത്തുന്നതായിരിക്കുമെന്നും അങ്ങനെ അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും, കൊല്ലം രൂപതയുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് കൊല്ലം രൂപതാ കെ.സി.വൈ.എം. ഡയറക്ടർ ഫാ.ഷാജൻ നൊറോണ പറഞ്ഞു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.