ഫാ.ഡൈജു തോപ്പിൽ
കൊല്ലം: മനുഷ്യന്റെ ശാരീരികമായ കുറവുകൾ ആ വ്യക്തിയിൽ ഉറങ്ങിക്കിടക്കുന്ന വലിയ കഴിവുകളുടെ സൂചനയാണെന്ന് കൊല്ലം ബിഷപ്പ് ഡോ.പോൾ ആൻറണി മുല്ലശ്ശേരി. കൊല്ലം രൂപതയിൽ ഭിന്നശേഷിക്കാർക്ക് വേണ്ടി ആർച്ച് ബിഷപ്പ് ബെൻസിഗറിന്റെ പേരിൽ ഫാത്തിമമാതാ തീർത്ഥാടന ദേവാലയത്തിൽ കാരിത്താസ് എന്ന സംഘടന ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വലിയ അവസരങ്ങളാണ് വിശാലമായ ഈ ലോകത്ത് അത്തരക്കാരെ കാത്തിരിക്കുന്നതെന്നും, അതിനാൽ തന്നെ അവരെ പ്രതീക്ഷയിലേക്ക് നയിക്കാൻ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും, അത് നമ്മുടെ ഔദാര്യമല്ല അവരുടെ അവകാശമാണെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു.
‘ഭിന്നശേഷിക്കാരുടെ ഉന്നമനമാണ് സംഘടനയുടെ ലക്ഷ്യം’ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കാരിത്താസിന്റെ ഉദ്ഘാടന സമ്മേളത്തിൽ രൂപത എപ്പിസ്കോപ്പൽ വികാർ ഡോ.ബൈജു ജൂലിയാൻ അധ്യക്ഷത വഹിച്ചു. രൂപത വികാർ ജനറൽ മോൺ.വിൻസൻറ് മച്ചാഡോ മുഖ്യ പ്രഭാഷണം നടത്തി. ജെയിൻ ആൻസിൽ ഫ്രാൻസിസ്, ഷീല ആൻറണി, രാജു എഡ്വേർഡ്, റീത്തദാസ്, ബിനീഷ് ടോം എന്നിവർആശംസകൾ അർപ്പിച്ചു. ആന്റെണി ബോയ്, സ്വാഗതവും റോണ റിബൈറോ നന്ദിയും പറഞ്ഞു.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില് ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് പാപ്പാ 1969…
This website uses cookies.