സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ശാന്തമായിരിക്കുന്നതിനുള്ള ഒരുതരം മയക്കുമരുന്നല്ല പ്രാര്‍ത്ഥനയെന്നും, മറിച്ച്, പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ ചാരത്തും ദൂരത്തുമുള്ള അനേകരുടെ രോദനത്തോടു തുറവിയുള്ളവരായിരിക്കണമെന്നും ഫ്രാൻസിസ് പാപ്പാ. അല്ലാത്ത പക്ഷം നമ്മുടെ പ്രാര്‍ത്ഥന ഒരിക്കലും ക്രിസ്തീയമായിരിക്കില്ലയെന്നും പാപ്പാ കൂട്ടിച്ചെർത്തു. ബുധനാഴ്ചകളിലെ പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍, വിവിധ രാജ്യങ്ങളിൽ നിന്നും വന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമായ ഏഴായിരത്തിലേറെപ്പേരെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ അടുത്തുള്ള പോള്‍ ആറാമന്‍ ശാലയിൽ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.
മനസ്സാക്ഷിയുടെ സൗമ്യവും ദൈവത്തിനുമാത്രം ദൃശ്യവുമായ, ഹൃദയത്തിന്റെ അഗാധതയില്‍ നിന്നുള്ള സംഭാക്ഷണമാണ് യഥാര്‍ത്ഥ പ്രാര്‍ത്ഥന. ഞാനും നീയുമാണ് ഇവിടെയുള്ളത്, അതൊക്കനുതന്നെ ഈ പ്രാര്‍ത്ഥന കപടതയില്‍ നിന്ന് അകന്നു നില്ക്കുന്നു. സ്നേഹിക്കുന്ന രണ്ടാളുകള്‍ തമ്മിലുള്ള നോട്ടം പോലെയാണ് പ്രാർത്ഥന. അതായത് മനുഷ്യനും ദൈവവും തമ്മിലുള്ള നോട്ടം. ദൈവത്തെ നോക്കുകയും ദൈവത്താല്‍ വീക്ഷിക്കപ്പെടാന്‍ സ്വയം അനുവദിക്കുകയുമാണ് മനോഹരമായ പ്രാര്‍ത്ഥനയെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
“സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാര്‍ത്ഥനയിലൂടെ “ഞാന്‍” എന്ന പദത്തിനു പകരം “നീ” എന്ന വാക്കുപയോഗിച്ചു പ്രാര്‍ത്ഥിക്കാനാണ് യേശു പഠിപ്പിക്കുന്നത്. കാരണം, നാം പ്രാർത്ഥിക്കുന്നത് “നിന്റെ നാമം പൂജിതമാകണമേ, നിന്റെ രാജ്യം വരേണമേ, നിന്റെ ഹിതം നിറവേണമേ” എന്നാണ്. “ഞാന്‍” എന്ന പദത്തിന് ഇവിടെ പ്രസക്തിയില്ല. കര്‍ത്തൃപ്രാര്‍ത്ഥനയുടെ രണ്ടാം ഭാഗം മുഴുവനും “ഞങ്ങള്‍” എന്ന ബഹുവചനത്തിലാണ്; “അന്നന്നു വേണ്ടുന്ന ആഹാരം ഞങ്ങള്‍ക്കു നല്കണമേ, ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടു പൊറുക്കണമേ, പ്രലോഭനത്തില്‍ വീഴാതെ ഞങ്ങളെ കാത്തുകൊള്ളണമേ, തിന്മയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ”. ചുരുക്കത്തിൽ, ക്രൈസ്‌തവ പ്രാര്‍ത്ഥനയില്‍ എനിക്ക് അപ്പം നല്കണമെന്നല്ല, ഞങ്ങള്‍ക്ക് അന്നം നല്കണമേ എന്നാണ്, സകലര്‍ക്കുവേണ്ടി, ലോകത്തിലെ എല്ലാ ദരിദ്രര്‍ക്കും വേണ്ടിയുള്ള അപേക്ഷയാണ് ഇതിലുള്ളത്. കാരണം, ദൈവവവുമായുള്ള സംഭാഷണത്തില്‍ വ്യക്തിമാഹാത്മ്യവാദത്തിന് ഇടമില്ലയെന്നതാണ്. ഞാന്‍ മാത്രമാണ് ലോകത്തില്‍ കഷ്ടതയനുഭവിക്കുന്നത് എന്നതരത്തില്‍ ഒരുവന്റെ മാത്രമായി പ്രശ്നങ്ങള്‍ അവതരിപ്പിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ, “ഞങ്ങള്‍” എന്ന പദം സമൂഹത്തെയാണ് ഉദ്ദേശിക്കുന്നത്. നാം ഒരു ജനമാണ്, ഈ ഏക ജനമാണ് പ്രാര്‍ത്ഥിക്കുന്നത്, പാപ്പാ പഠിപ്പിച്ചു.
തുടർന്ന്, ദൈവത്തെ അന്വേഷിക്കാത്തവരായ മനുഷ്യരുണ്ട്, അവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ യേശു നമ്മോടു പറയുന്നു. കാരണം, ദൈവം മറ്റാരേയുംകാള്‍ അവരെയാണ് കൂടുതലായന്വേഷിക്കുന്നതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
സ്വന്തം ലേഖകന് ഭുവനേശ്വര് : കോണ്ഫറന്സ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യയുടെ (സിസിബിഐ) പ്രസിഡന്റായി കര്ദ്ദിനാള് ഫിലിപ്പ് നേറി…
സ്വന്തം ലേഖകന് ഭൂവനേശ്വര് : ലത്തീന് ദിവ്യബലിക്കുപയോഗിക്കുന്ന റോമന് മിസാളിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി സിസിബിഐ. ഒഡീഷയിലെ ഭൂവനേശ്വറില് നടക്കുന്ന…
യേശുവിന്റെ സമർപ്പണത്തിരുന്നാൾ "മോശയുടെ നിയമമനുസരിച്ച്, ശുദ്ധീകരണത്തിനുള്ള ദിവസങ്ങള് പൂര്ത്തിയായപ്പോള്, അവര് അവനെ കര്ത്താവിനു സമര്പ്പിക്കാന് ജറുസലെമിലേക്കു കൊണ്ടുപോയി" (ലൂക്കാ 2…
അനില് ജോസഫ് വത്തിക്കാന് സിറ്റി : അമേരിക്കയില് വിമാനാപകടത്തില് മരിച്ചവര്ക്ക് ആദരാഞ്ജലികളും പ്രാര്ഥനയുമായി ഫ്രാന്സിസ് പാപ്പ. വാഷിംഗ്ടണ് ഡിസിയിലെ പൊട്ടോമാക്…
അനില് ജോസഫ് വത്തിക്കാന് സിറ്റി : പാവപ്പെട്ടവരെയും ദുര്ബലരെയും സ്വീകരിക്കുവാനായി തുറന്നിട്ട ഒരിടമായി സഭ മാറണമെന്ന് ഇന്ത്യന്‍ കത്തോലിക്കാസഭാനേതൃത്വങ്ങളെ ഓര്മ്മിപ്പിച്ച്…
അനില് ജോസഫ് ഭുവനേശ്വര് (ഒഡീഷ) : ഇന്ത്യയിലെ മതസ്വാതന്ത്രിത്തില് കടുത്ത ആശങ്ക അറിയിച്ച് ഗോവ-ദാമന് ആര്ച്ച് ബിഷപ്പും സിസിബിഐ…
This website uses cookies.