Categories: World

ഡബ്ലിന്‍ കുടുംബ സംഗമത്തില്‍ പാപ്പാ ചൊല്ലിക്കൊടുത്ത തിരുക്കുടുംബത്തോടുള്ള പ്രാര്‍ത്ഥന

ഡബ്ലിന്‍ കുടുംബ സംഗമത്തില്‍ പാപ്പാ ചൊല്ലിക്കൊടുത്ത തിരുക്കുടുംബത്തോടുള്ള പ്രാര്‍ത്ഥന

സ്വന്തം ലേഖകൻ

ഡബ്ലിന്‍: ഡബ്ലിനിലെ ക്രോക്ക് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന കുടുംബങ്ങളുടെ സംഗമത്തിൽ  ഫ്രാന്‍സിസ് പാപ്പാ ചൊല്ലിക്കൊടുത്ത പ്രാര്‍ത്ഥന സ്റ്റേഡിയത്തിൽ ഒത്തുകൂടിയ 80,0000-ൽപ്പരം വിശ്വാസികളാണ് ഏറ്റുചൊല്ലിയത്.

9 ഭാഷകളില്‍ പ്രസിദ്ധപ്പെടുത്തിയ പ്രാര്‍ത്ഥനയുടെ മലായളപരിഭാഷ നൽകിയത് വത്തിക്കാൻ റേഡിയോ മലയാള വിഭാഗം തലവൻ ഫാ.വില്യം നെല്ലിക്കലാണ്.

*തിരുക്കുടുംബത്തോടുള്ള പ്രാര്‍ത്ഥന*

ഈശോ, മറിയം, യൗസേപ്പേ,
സാക്ഷാത്തായ സ്നേഹത്തിന്‍റെ മഹത്വം
തിരുക്കുടുംബത്തില്‍ ധ്യാനിച്ചുകൊണ്ട്
ഞങ്ങള്‍ നിങ്ങളിലേയ്ക്കു വിശ്വാസപൂര്‍വ്വം
തിരിയുന്നു.

നസ്രത്തിലെ തിരുക്കുടുംബമേ,
ഞങ്ങളുടെ കുടുംബങ്ങളെ കൂട്ടായ്മയുടെയും
പ്രാര്‍ത്ഥനയുടെയും ഇടങ്ങളും,
സുവിശേഷത്തിന്‍റെ പാഠശാലകളും
എളിയ ഗാര്‍ഹിക സഭകളുമാക്കണമേ.

സ്നേഹമുള്ള തിരുക്കുടുംബമേ,
അതിക്രമങ്ങളും ലൈംഗികപീഡനങ്ങളും,
ഭിന്നിപ്പും, പരിത്യക്തതയും
അനുഭവിക്കാന്‍ ഞങ്ങളുടെ കുടുംബങ്ങളെ
ഇനിയൊരിക്കലും അനുവദിക്കരുതേ!
പീഡനങ്ങളില്‍ പതറിനില്ക്കുന്നവരും മുറിപ്പെട്ടവരും
നിങ്ങളില്‍ സമാശ്വാസവും സൗഖ്യവും അനുഭവിക്കട്ടെ!

നസ്രത്തിലെ പുണ്യഗേഹമേ, തിരുക്കുടുംബമേ!
കുടുംബജീവിതത്തിന്‍റെ വിശുദ്ധിയും അഭേദ്യതയും,
ദൈവത്തിന്‍റെ പദ്ധതയില്‍ അതിനുള്ള മനോഹാരിതയും
ഞങ്ങള്‍ക്കു കൂടുതല്‍ മനസ്സിലാക്കിത്തരണമേ!

ഈശോ, മറിയം, യൗസേപ്പേ!
ഞങ്ങളുടെ ഈ എളിയ പ്രാര്‍ത്ഥന
കാരുണ്യപൂര്‍വ്വം കൈക്കൊള്ളണമേ! ആമേൻ.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

3 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 months ago