1 രാജാ. – 19:9b,11-16
മത്താ. – 5:27-32
“ശരീരമാകെ നരകത്തിലേക്ക് എറിയപ്പെടുന്നതിനെക്കാൾ നല്ലത്, അവയവങ്ങളിലൊന്നു നഷ്ടപ്പെടുകയാണ്.”
ശരീരാവയവങ്ങൾ പാപത്തിനു കാരണമാകുന്നുവെങ്കിൽ അവ മുറിച്ചുമാറ്റുവാനും ശരീരമാകെ നരകത്തിലേക്ക് എറിയപ്പെടുന്നതിനേക്കാൾ നല്ലത് അവയവങ്ങളിലൊന്ന് നഷ്ടപെടുകയാണെന്ന് കർത്താവ് വെളിപ്പെടുത്തുകയാണ്. പാപക്കൂനയാലുള്ള ജീവിതം നിത്യജീവനുള്ള അവകാശം നഷ്ടപെടുത്തുകയാണെന്ന് ഓർമ്മപ്പെടുത്തുകയാണ് യേശു. വിചാരത്താലും, വാക്കാലും, പ്രവർത്തിയാലും, ഉപേക്ഷയാലും പാപം ചെയ്തുകൂട്ടുമ്പോൾ നാം നഷ്ടപ്പെടുത്തുന്നത് നിത്യജീവനാണ്. നശ്വരസന്തോഷത്തിനുവേണ്ടി പാപത്താൽ ജീവിക്കുമ്പോൾ നിത്യസന്തോഷത്തിനു അർഹരല്ലാതായി മാറുന്നു. ആയതിനാൽ, പാപം ചെയ്യാതെ ആത്മീയ ജീവിതം നയിച്ച് നിത്യജീവനവകാശികളാകുക.
സ്നേഹമുള്ളവരെ, പാപരഹിതമായ ജീവിതത്തിലൂടെ നിത്യജീവനവകാശികൾ ആകുവാനുള്ള മാർഗ്ഗത്തെ കുറിച്ച് പഠിപ്പിക്കുകയാണ് ക്രിസ്തു. പാപത്തിൽ ഏർപ്പെട്ട് ശരീരം കളങ്കപ്പെടുത്തി നരകത്തിന് അവകാശികളാതെ ആത്മനിയന്ത്രണം പാലിച്ച് ദൈവഹിതം മനസ്സിലാക്കി നിത്യജീവനവകാശികളാകേണ്ടവരാണ് നാം.
പാപം ചെയ്യാൻ പ്രേരിതമായ ശരീരാവയവങ്ങളെ കുറിച്ച് സുവിശേഷത്തിൽ ക്രിസ്തു പറയുന്നത്: ‘വലത്തുകണ്ണ് നിനക്കു പാപഹേതുവാകുന്നെങ്കിൽ അതു ചൂഴ്‌ന്നെടുത്ത് എറിഞ്ഞുകളയുക; വലത്തുകരം നിനക്കു പാപഹേതുവാകുന്നെങ്കിൽ അതു വെട്ടി ദൂരെയെറിയുക’ എന്നാണ്. സ്വന്തം ശരീരാവയവങ്ങൾ പോലും പാപത്തിന് കാരണമാകുന്നുവെങ്കിൽ വെട്ടിമാറ്റണമെന്ന് പറയുകയാണ് ക്രിസ്തുനാഥൻ. പാപത്താലുള്ള ജീവിതം എത്രമാത്രം പ്രശ്നമുള്ളതാണെന്ന് വരികൾക്കിടയിലൂടെ ഈ വചനം വായിക്കുമ്പോൾ നമുക്ക് മനസ്സിലാകും.
കണ്ണ് പാപഹേതുവാകുന്നുവെങ്കിൽ ചൂഴ്ന്നെടുക്കണമെന്നില്ല മറിച്ച്, കണ്ണ് നല്ലത് മാത്രം കാണാൻ ആഗ്രഹിക്കുകയും, ആത്മനിയന്ത്രണം പാലിക്കുകയും ചെയ്യണം. കൈ പാപഹേതുവാകുന്നുവെങ്കിൽ അത് വെട്ടി മാറ്റണമെന്നില്ല മറിച്ച്, നന്മ മാത്രം പ്രവർത്തിച്ച് ദൈവഹിതം മനസ്സിലാക്കി ജീവിക്കുക. അല്ലാത്തപക്ഷം, പാപത്തിലടിമകളായി നിത്യജീവൻ നഷ്ടപെട്ട ജന്മമാകും നമ്മുടേത്.
കാരുണ്യവാനായ ദൈവമേ, ആത്മനിയന്ത്രണമുള്ള ഹൃദയം നൽകി, നന്മകൾ മാത്രം കാണുവാനും പ്രവർത്തിക്കാനുമുള്ള അനുഗ്രഹം നൽകണമെന്ന് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.