ഫാ.ജോയി സാബു
പേയാട്: സിനിമ എന്ന അഭ്രപാളിയിലെ വലിയ ക്യാൻവാസിൽ തങ്ങളുടെ നിറങ്ങളും ഭാവനയും കൊണ്ട് ചിത്രം വരയ്ക്കുകയാണ് മംഗലത്തുകോണം, പേയാട് ഇടവകളിലെ അംഗങ്ങളായ ശ്രീമാൻ ഡഗ്ലസ്, ജോസ് ജോൺ, ജിജോ ജസ്റ്റിൻ എന്നിവർ. നാളെ, നവംബർ ഒമ്പതാം തീയതി, കേരളത്തിലെ തീ യേറ്ററുകളിലേക്ക് എത്തുന്ന “വള്ളിക്കുടിലിലെ വെള്ളക്കാരൻ” എന്ന ചിത്രം ഈ യുവാക്കളുടെ ജീവിതത്തിലെ സ്വപ്നത്തിന്റെ പൂർത്തീകരണമാണ്. ഡഗ്ലസ് സംവിധാനം നിർവഹിച്ച്, കഥ- തിരക്കഥകൾക്ക് ജോസ് ജോണും ജിജോ ജസ്റ്റിനും രൂപം നൽകിയ സിനിമ.
മംഗലത്തുകോണം ഇടവക അംഗമായ ഡഗ്ലസ് കെ.സി.വൈ.എം.ന്റെ സജീവപ്രവർത്തകനായിരുന്നു. ചെറുപ്പം മുതൽ തന്നെ സിനിമ മോഹങ്ങൾ മനസ്സിൽ സൂക്ഷിരുന്നു. ഇടവകയുടെ ഏതൊരുവിധ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഏകദേശം പത്തോളം സിനിമകളിൽ ഡഗ്ലസ് സഹസംവിധായകന്റെ തൊപ്പി അണിഞ്ഞു. ദീപു കരുണാകരൻ ഒരുക്കിയ ‘തേജഭായ്’ എന്ന പൃഥ്വിരാജ് ചിത്രത്തിലും ഇദ്ദേഹം സഹസംവിധായകനായിരുന്നു.
ചിത്രം വരയ്ക്കുന്നത്തിലും മോഡലുകൾ നിർമ്മിക്കുന്നതിലും കമ്പ്യൂട്ടർ സഹായത്തോടെ ഡിസൈൻ ചെയ്യുന്നതിലും പരസ്യബോർഡുകൾ ക്രമീകരിക്കുന്നതിലും ജിജോ തന്റെ മികവ് തെളിയിച്ചിട്ടുണ്ട് പലതവണ. കെ.സി.വൈ.എം. ന്റെ നിറസാന്നിധ്യമായിരുന്ന സമയത്ത് ഇടവകയുടെ എല്ലാ കലാ നിർമ്മിതി പ്രവർത്തനങ്ങളിലും ജിജോ പങ്കാളിയായിരുന്നു. ജിജോയുടെ കരവിരുതിനാൽ അലംകൃതം ആകാത്ത ഒരു പ്രോഗ്രാമും ഇടവക യുവജനങ്ങളുടെ മദ്ധ്യേ ഇല്ലായിരുന്നു. ആ കാലഘട്ടത്തിനുശേഷം ശ്രീ ജോസ് ജോണുമായി ചേർന്ന് തങ്ങളുടെ സ്വപ്നത്തിന് പിറകേ ഇവർ യാത്രതിരിച്ചു. ഒത്തിരി അലച്ചിലുകൾക്കും ആശാഭംഗങ്ങൾക്കും അവസാനം ഇതാ അവരുടെ സിനിമ നാളെ വെള്ളിത്തിരയിൽ പ്രദർശനത്തിന് എത്തുന്നു.
സിനിമയ്ക്ക് പിറകെയുള്ള ഇവരുടെ യാത്ര ഒരു തപസ്സ് ആയിരുന്നു. തളരാതെ പരിശ്രമിച്ചതിന്റെ ഫലമായി അവർ സന്തോഷത്തോടെ നാളെ തിയേറ്ററുകളിലേക്ക് തങ്ങളുടെ സുഹൃത്തുക്കളോടൊപ്പം ഹൃദയത്തിന്റെ ക്യാൻവാസിൽ വിരിഞ്ഞ ചിത്രം അഭ്രപാളികളിൽ ചലിക്കുന്നതിന് സാക്ഷികളാകുവാൻ പോകുന്നു. ഇത്തരം വലിയ സ്വപ്നങ്ങളുമായി നടക്കുന്ന യുവാക്കൾക്ക് ഇവരുടെ ജീവിതം ഒരു പ്രചോദനമാകണം.
ഇവർ ഓരോരുത്തരും നടന്ന വഴികൾ അവർക്ക് മാതൃകയാകും എന്നതിന് സംശയവുമില്ല. നമ്മുടെ സ്വന്തം സഹോദരങ്ങളുടെ ചിത്രമെന്ന നിലയിൽ എല്ലാ ഇടവക അംഗങ്ങളും കേരളത്തിലെ എല്ലാ രൂപതകളും ഈ ചിത്രം കണ്ട് അവരെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന് നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ. ജി.ക്രിസ്തുദാസ് പറഞ്ഞു.
തികഞ്ഞ ഒരു കുടുംബ ചിത്രമായാണ് വള്ളികുടിലെ വെള്ളക്കാരൻ തിയറ്ററുകളിൽ എത്തുന്നത്. ഇതിനകം തന്നെ സിനിമയുടെ ഗാനങ്ങൾ ഓൺലൈൻ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ചിത്രത്തിന്റെ ട്രൈലെർ ഒത്തിരി പ്രതീക്ഷനൽകുന്നു.
അഭിമാനത്തോടെ നമുക്ക് ഇവരെ സപ്പോർട്ട് ചെയ്യാം. ഈ യുവ സുഹൃത്തുക്കളെ നമുക്ക് അഭിനന്ദിക്കാം. നമ്മുടെ രൂപതയുടെ പേരിലും നമ്മുടെ ഇടവകകളുടെ പേരിലും ഇവർക്ക് എല്ലാവിധ ആശംസകളും വിജയവും നേരാമെന്ന് രൂപതാ മിനിസ്ട്രികളുടെ കോ-ഓർഡിനേറ്റർ മോൺ. വി.പി.ജോസ് പറഞ്ഞു.
ശ്രീ. ജോസ് ജോൺ തിരക്കഥ എഴുതിയ ‘അസ്തമയംവരെ’ എന്ന ചിത്രത്തിന് ഫിലിംഫെസ്റ്റിവലിൽ അവാർഡ് ലഭിച്ചിരുന്നു. തുടർന്ന്, ഇപ്പോൾ ‘വള്ളിക്കുടിലിലെ വെള്ളക്കാരൻ’ എന്ന ചിത്രത്തിലൂടെ നെയ്യാറ്റിൻകരയുടെ സിനിമാക്കാറായി ഈ മൂന്ന് സുഹൃത്തുക്കളും മാറുകയാണ്.
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.