Categories: Diocese

വെള്ളറട കര്‍മ്മലമാതാമല തീര്‍ത്ഥാടനവും, ആഗനമകാല നോമ്പ്‌ അനുഷ്ടഠാനങ്ങളും ആരംഭിച്ചു

സ്വന്തം ലേഖകൻ

വെള്ളറട: ഈ വര്‍ഷത്തെ കര്‍മ്മലമാതാമല തീര്‍ത്ഥാടനവും, തിരുപിറവി ആഗമനകാല അനുഷ്ഠാനങ്ങളും ഭക്തിനിര്‍ഭരമായ തിരുക്കർമ്മങ്ങളോടെ ആരംഭിച്ചു. ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന തിരുകര്‍മ്മങ്ങള്‍ക്കാണ്‌ കര്‍മ്മലമാതാമലയില്‍ തിരിതെളിഞ്ഞത്‌. നോമ്പാചാരാനുഷ്ഠാന കര്‍മ്മങ്ങള്‍ തെക്കന്‍ കുരിശുമല തീര്‍ത്ഥാടനക്രന്ദ്രം ഡയറക്ടര്‍ മോണ്‍.ഡോ.വിന്‍സെന്റ്‌ കെ.പീറ്റര്‍ ഉത്ഘാടനം ചെയ്തു. ആഗമനകാല നോമ്പാചാരണങ്ങളും, അനുഷ്ഠാനങ്ങളും ദൈവോന്‍മുഖമായിരിക്കണമെന്നും, ജീവിതത്തില്‍ അവ പ്രാവര്‍ത്തികതലത്തില്‍ വരുമ്പോള്‍ മാത്രമേ അര്‍ത്ഥവത്തായ ഫലങ്ങള്‍ ഉണ്ടാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

“ജീവന്റെ ജാഗ്രതയുള്ളവരാകുക” എന്ന വിഷയത്തില്‍ സെമിനാറും, ജപമാല, മരിയന്‍ നൊവേന ദിവ്യബലി എന്നിവയും നടന്നു. ദിവ്യബലിയ്ക്ക്‌ ഫാ.അലക്സ്‌ സൈമണ്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഉണ്ടന്‍കോട്‌ സെന്റ്‌ ജോസഫ്‌ ദേവാലയത്തിലെ മതബോധന അദ്ധ്യാപകര്‍ തിരുക്കർമ്മങ്ങകള്‍ക്ക്‌ നേതൃത്വംനല്‍കി.

ഡിസംബര്‍ 6 ഞായറാഴ്ച 3 മണിക്ക്‌ “ആനന്ദഭരിതരാകുക” എന്ന വിഷയത്തില്‍ സെമിനാര്‍, ജപമാല, മരിയന്‍ നൊവേന തുടർന്ന്, ദിവ്യബലി ഫാ.അജീഷ്‌ ക്രിസ്തുദാസ്‌ ദിവ്യബലിയ്ക്ക്‌ മുഖ്യകാര്‍മ്മികത്വം വഹിക്കും. വാഴിച്ചല്‍ ഇടവക തിരുകര്‍മ്മങ്ങള്‍ക്ക്‌ നേതൃത്വം നല്‍കും.

ഡിസംബര്‍ 13 ഞായറാഴ്ച 3 മണിക്ക്‌ “പരിശുദ്ധരാകുക” എന്ന വിഷയത്തില്‍ സെമിനാര്‍ ജപമാല, മരിയന്‍ നൊവേന, ദിവ്യബലി, യുവജന ശുശ്രൂഷക ഡയറക്ടര്‍ ഫാ.റോബിന്‍ സി.പീറ്റര്‍ ദിവ്യബലിയ്ക്ക്‌ മുഖ്യകാര്‍മ്മികത്വം വഹിക്കും. മണിവിള ഇടവക യുവജന സമിതി തിരുകര്‍മ്മങ്ങള്‍ക്ക്‌ നേതൃത്വം നല്‍കും.

ഡിസംബര്‍ 20 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക്‌ “പ്രകാശിതരാകുക” എന്ന വിഷയത്തില്‍ സെമിനാര്‍, ജപമാല, മരിയന്‍ നൊവേന ദിവ്യബലി, മുഖ്യകാര്‍മ്മികന്‍ പനച്ചമൂട്‌ സെന്റ്‌ ജൂഡ്‌ ഇടവക വികാരി ഫാ.ഫ്രാന്‍സിസ്‌, നേതൃത്വം പനച്ചമൂട്‌ ഇടവക.

ഡിസംബര്‍ 25 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക്‌ ജപമാല, മരിയന്‍ നൊവേന തുടര്‍ന്ന്‌ ആഘോഷമായ ദിവ്യബലി മുഖ്യകാര്‍മ്മികന്‍ മോണ്‍.ഡോ.വിന്‍സെന്റ്‌ കെ. പീറ്റര്‍. കുരിശുമല ഇടവക വികാരി ഫാ. രതീഷ്‌ മാര്‍ക്കോസ്‌ ഫാ.അലക്സ്‌ സൈമണ്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. കുരിശുമല, കൊല്ലക്കോണം, കൂട്ടപ്പൂ ഇടവകാംഗങ്ങള്‍ ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കും. തുടര്‍ന്ന്‌ ഫാ.രതീഷ്‌ മര്‍ക്കോസ്‌ ദിവ്യജ്യോതി ആശീര്‍വദിക്കും. ഫാ.അലക്സ്‌ സൈമണ്‍ തിരുപിറവി ആശംസ അര്‍പ്പിക്കും. ഇടവക ഗായക സംഘങ്ങള്‍ നേതൃത്വം നല്‍കുന്ന കരോള്‍ഗാനം, കേക്ക്‌ മുറിക്കല്‍ ജന്‍മദിനാഘോഷങ്ങള്‍ എന്നിവനടക്കും. തുടര്‍ന്ന്‌ ഭവനങ്ങളിലേയ്ക്ക്‌ ദിവ്യജ്യോതി പ്രയാണവും ഉണ്ടായിരിക്കും.

തിരുക്കർമ്മങ്ങൾ കോവിഡ്‌-19 മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ക്രമീകരിക്കുകയെന്ന്‌ സംഘാടകര്‍ അറിയിച്ചു.

vox_editor

Recent Posts

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

4 days ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

2 weeks ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

2 weeks ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

2 weeks ago

Pentecost Sunday_പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ (യോഹ 14: 15-16, 23-26)

പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…

4 weeks ago

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…

4 weeks ago