അനിൽ ജോസഫ്
മാറനല്ലൂര്‍: വിശുദ്ധ മദര്‍ തെരേസയെക്കുറിച്ചും മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭക്കുമെതിരെ നടക്കുന്ന തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ മദറിന്റെ നാമധേയത്തിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിൻകര രൂപതയിലെ മേലാരിയോട് മദര്‍ തെരേസ ദേവാലയത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി ഇടവക വികാരിയും നെയ്യാറ്റിന്‍കര രൂപതാ വിദ്യാഭ്യാസ സമിതി ഡറയക്ടറുമായ ഫാ. ജോണി കെ. ലോറന്‍സ് ഉദ്ഘാടനം ചെയ്തു.
മദറിനെതിരെ പ്രചരിപ്പിക്കുന്ന തെറ്റായ പ്രചരണങ്ങള്‍ മദര്‍ തെരേസ ഭാരതത്തിന് നല്കിയ മഹത്തായ സേവനങ്ങളെ വിലകുറച്ച് കാണിക്കാനാണെന്ന് ഫാ. ജോണി കെ. ലോറന്‍സ് പറഞ്ഞു. രാജ്യത്ത് അസഹിഷ്ണത വളരുന്നതിന്റെ ഏറ്റവും വലിയ തെളിവാണ് മദറിനെതിരെ നടക്കുന്ന പ്രചരണമെന്നും വിശുദ്ധ പദവി ലഭിച്ചതിന് ശേഷം മദര്‍ തെരേസക്കെതിരെയും മദറിന്റെ സന്യാസ സഭക്കെതിരെയുമുളള വ്യാജ പ്രചരണങ്ങള്‍ സജീവമാണെന്നും അദേഹം ഓർമ്മിപ്പിച്ചു.
സഹ വികാരി ഫാ. അലക്സ് സൈമണ്‍, കൗണ്‍സില്‍ സെക്രട്ടറി സജിജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മദറിന് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ച് വിശ്വാസികള്‍ മെഴുകുതിരി ജ്വാല തെളിച്ചു.
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
This website uses cookies.