സ്വന്തം ലേഖകന്
മുംബൈ : വിശുദ്ധ ദേവസഹായത്തെപ്പോലെ ധൈര്യശാലികളാകാന് എല്ലാവരോടും അഭ്യര്ഥിച്ച് ബോംബെ അതിരൂപതയുടെ ആര്ച്ച് ബിഷപ്പും സിസിബിഐ പ്രസിഡന്റുമായ കര്ദിനാള് ഓസ്വാള്ഡ് ഗ്രേഷ്യസ് . ദുരിതമനുഭവിക്കുന്ന എല്ലാ ആളുകള്ക്കും ദേവസഹായം ഒരു വഴിവിളക്കാണ്, അദ്ദേഹത്തിന്റെ ധീരമായ സഹനം ഒരു പ്രചോദനമാണ്. അഗാധമായ ബോധ്യമുള്ള ധീരനും ജീവിക്കുന്ന ഇതിഹാസവുമാണ് വിശുദ്ധ ദേവസഹായമെന്നും കര്ദിനാള് പറഞ്ഞു.
മുംബൈ ഗോരേഗാവിലെ സര്വോദയയില് നടന്ന പുസ്തക പ്രകാശന ചടങ്ങില് സംസാരിക്കുകയായിരുന്നു കര്ദിനാള്. ദേവസഹായത്തിന്റെ രക്തസാക്ഷിത്വം ഇന്ത്യയിലെ സഭയ്ക്ക് ഒരു അനുഗ്രഹവും കൃപയും സമ്മാനിച്ചിരിക്കുകയാണെന്നും കര്ദിനാള് കൂട്ടിച്ചേര്ത്തു. സിസിബിഐ യൂത്ത് കമ്മീഷന് ഉപദേശക സമിതി അംഗം ചെറിലാന് മെനെസസിന് കര്ദിനാള് പുസ്തകത്തിന്റെ ആദ്യ കോപ്പി കൈമാറി.
സിസിബിഐ സെക്രട്ടറി ജനറലും ഡല്ഹി ആര്ച്ച് ബിഷപ്പുമായ മോസ്റ്റ് റവ. അനില് കൂട്ടോ, സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല് റവ. ഡോ. സ്റ്റീഫന് ആലത്തറ, റവ. സിസ്റ്റര് ലിസിയ ജോസഫ് എസ്എംഐ എന്നിവര് ചടങ്ങില് സന്നിഹിതരായിരുന്നു.
പുസ്തകത്തിന്റെ പകര്പ്പുകള്ക്കായി സിസിബിഐ ജനറല് സെക്രട്ടേറിയറ്റുമായി ബന്ധപ്പെടുക മൊബൈല് നമ്പര് +91-9886730224.
ജോസ് മാർട്ടിൻ കോഴിക്കോട് :കോഴിക്കോട് രൂപതയെ അതിരൂപതയായും, ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായും നിയമിച്ചു…
ഓശാന ഞായർ സുവിശേഷത്തിന്റെ കാതലിൽ നമ്മൾ എത്തിയിരിക്കുന്നു: യേശുവിന്റെ പീഡാസഹനവും മരണവും. ഗലീലിയിൽ നിന്നും ആരംഭിച്ച് ജറുസലേമിൽ അവസാനിച്ച യേശുവിന്റെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ഭാരത കത്തോലിക്കാ സഭയുടെ കാരുണ്യത്തിന്റെ കരമായ കാരിത്താസ് ഇന്ത്യയുടെ, ഈ വർഷത്തെ ലെന്റെൻ ഡിസെബിലിറ്റി…
തപസ്സുകാലം മൂന്നാം ഞായർ ജറുസലെമിലേക്കുള്ള യാത്രാ മധ്യേ രണ്ടു ദാരുണസംഭവങ്ങളാണ് ചിലർ യേശുവിന്റെ മുൻപിൽ അവതരിപ്പിക്കുന്നത്. ആദ്യത്തേത് കഴിഞ്ഞ പെസഹാ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ച് ഒരു മാസത്തിന് ശേഷം ആദ്യമായി പാപ്പയുടെ ചിത്രം…
തപസ്സുകാലം രണ്ടാം ഞായർ മരുഭൂമിയിലെ ഉഷ്ണത്തിൽ നിന്നും മലയിലെ ഊഷ്മളതയിലേക്ക് ആരാധനക്രമം നമ്മെ ആത്മീയമായി നയിക്കുന്നു. നട്ടുച്ചയിലെ അന്ധകാര അനുഭവത്തിൽനിന്നും…
This website uses cookies.