അനില് ജോസഫ്
ലാഹോര് : വിശുദ്ധ പദവിയിലേക്ക് നടന്നടുക്കുന്ന പാക്കിസ്ഥാനിലെ ആദ്യ ദൈവദാസന്
ആകാഷ് ബഷീറിന്റെ നാമകരണ നടപടികള്ക്ക് പാകിസ്ഥാനിലെ കത്തോലിക്കാ സഭയുടെ നേതൃത്വത്തില് തുടക്കമായി.
2015 ല് ഒരു ചാവേര് ബോംബുമായി പള്ളിയില് പ്രവേശിക്കുന്നത് തടയുന്നതിനിടെയായിരുന്നു ആകാശ് ബഷീറിന്റെ ദാരുണ അന്ത്യം.
ചൊവ്വാഴ്ച ലാഹോറിലെ സേക്രഡ് ഹാര്ട്ട് കത്തീഡ്രലില് നടന്ന കാനോനിക ചടങ്ങില്, ലാഹോറിലെ ആര്ച്ച് ബിഷപ്പ് സെബാസ്റ്റ്യന് ഷാ ആകാശ് ബഷീറിനെ വാഴ്ത്തപ്പെട്ടവനാക്കാനുള്ള നാമനിര്ദ്ദേശം ഔദ്യോഗികമായി സ്വീകരിച്ചു. നൂറുകണക്കിന് വിശ്വാസികള്ക്കൊപ്പം ആറ് പാക് ബിഷപ്പുമാരും ചടങ്ങില് പങ്കെടുത്തു.
മൂന്ന് വൈദികരുടെ ഉള്പ്പെടെ അതിരൂപത ട്രൈബ്യൂണലും ബിഷപ്പ് ഡെലിഗേറ്റും ജൂഡിഷ്യല്വികാരിയും നോട്ടറിയും സത്യപ്രതിജ്ഞ ചെയ്തു ചുമതല സ്വീകരിച്ചു. തുടര്ന്ന് ബോംബാക്രമണത്തില് കൊല്ലപ്പെട്ട ആകാശ് ഉള്പ്പെടെയുളളവരുടെ സ്മരണ പുതുക്കി.
ലാഹോറിലെ സെന്റ് ജോണ്സ് കാത്തോലിക്കാ പള്ളിയില് അതിക്രമിച്ച് കയറാന് ശ്രമിച്ച ചാവേറിനെ തടയുമ്പോഴാണ് ആകാശ് ബഷീര് കൊല്ലപ്പെടുന്നത്. അന്നു തന്നെ തൊട്ടടുത്ത
പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലെ പള്ളിയിലുണ്ടായ സ്ഫോടനത്തില് 17 പേര് കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.
ചടങ്ങുകളില് ആശിഷ് ബഷീറിന്റെ കുടുംബാഗങ്ങളും പങ്കെടുത്തു.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില് ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര് ഒന്നാം തീയതി…
സ്വന്തം ലേഖകന് ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന് ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര് 10ന് ലാറ്റിന്…
This website uses cookies.