ആമോ.- 5:14-15,21-24
മത്താ.- 8:28-34
“തിന്മയെ വെറുക്കുവിന്‍, നന്മയെ സ്‌നേഹിക്കുവിന്‍.”
നന്മതിന്മകൾ നിറഞ്ഞതാണ് നാം വസിക്കുന്ന ലോകം. വിവേകത്തോടെ പിശാചിന്റെ പ്രവർത്തനങ്ങളായ തിന്മയെ വെറുക്കുകയും, ദൈവീക പ്രവർത്തനങ്ങളായ നന്മയെ സ്നേഹിക്കുകയും ചെയ്യണം.
സ്നേഹമുള്ളവരെ, പ്രകാശപൂരിതമായ ഒരു ജീവിതമാണ് ക്രിസ്തു നമ്മിൽ നിന്നാഗ്രഹിക്കുന്നത്. നന്മക്കുവേണ്ടി ജീവിക്കേണ്ടവരാണ് നാം. ജീവിക്കുകയും തിന്മയെ അകറ്റുകയും ചെയ്യേണ്ടവരാണ് നാം. നന്മ ജയിക്കുകയും തിന്മ തോൽക്കുകയും ചെയ്യണം. തിന്മയെ നന്മ കൊണ്ട് ജീവിക്കുകയാണ് വേണ്ടത്. നന്മയിൽ ജീവിക്കുമ്പോൾ തിന്മ നശിക്കുകയും സമാധാനം നിലനിൽക്കുകയും ചെയ്യും.
നമ്മുടെ ചിന്തയെയും, പ്രവർത്തിയെയും നന്മയിലേക്ക് കൊണ്ടുവരുകയും ദൈവീകപരമായ ജീവിതം നയിക്കുകയും ചെയ്യണം. സമാധാനവും, വളർച്ചയും, നേട്ടവും നന്മയുടെ ഫലമാകുമ്പോൾ അസമാധാനവും, നാശവും, തളർച്ചയുമാണ് തിന്മയുടെ ഫലം. നന്മ സന്തോഷത്തിന്റെ ചവിട്ടുപടിയും തിന്മ ജീവിതത്തിന്റെ അധഃപതനവുമാണ്. ആയതിനാൽ ജീവിതത്തിൽ നന്മ മാത്രം ചെയ്തുകൊണ്ട് ജീവിക്കാനായി പരിശ്രമിക്കാം.
സ്നേഹനാഥ, നന്മ ജീവിതത്തിൽ പ്രാവർത്തികമാക്കി അങ്ങേക്ക് ഇഷ്ടമുള്ള മക്കളായി ജീവിക്കാനുള്ള അനുഗ്രഹം നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.