Categories: Vatican

തിന്മചെയ്യാതിരുന്നാല്‍ പോരാ, നന്മ ചെയ്യണം; ഫ്രാന്‍സീസ് പാപ്പാ

തിന്മചെയ്യാതിരുന്നാല്‍ പോരാ, നന്മ ചെയ്യണം; ഫ്രാന്‍സീസ് പാപ്പാ

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: തിന്മചെയ്യാതിരുന്നാല്‍ പോരാ, നന്മ ചെയ്യണമെന്ന് ഫ്രാന്‍സീസ് പാപ്പാ യുവജനങ്ങളെ ഓർമ്മിപ്പിക്കുന്നു. സിനഡിന് മുന്നോടിയായി ഇറ്റലിയുടെ പലഭാഗങ്ങളിൽ നിന്ന് കാൽനടയായി തീർഥാടനയാത്ര നടത്തി വത്തിക്കാനിൽ എത്തിച്ചേർന്ന യുവജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.

തിന്മയെ ചെറുക്കാതിരിക്കുമ്പോള്‍ നാം തിന്മയെ നിശബ്ദമായി ഊട്ടിവളര്‍ത്തുകയാണ്. തിന്മയെ തള്ളിക്കളുയകയെന്നാല്‍ പ്രലോഭനങ്ങളോടും പാപത്തോടും സാത്താനോടും “ഇല്ല” എന്നു പറയുകയാണ്. സമൂര്‍ത്തമായിട്ടാണെങ്കില്‍ അതിനര്‍ത്ഥം മരണത്തിന്‍റെ  സംസ്കാരത്തിനോടു “അരുത്” പറയലാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

നല്ലക്രൈസ്തവനാകുന്നതിന് തിന്മ പ്രവര്‍ത്തിക്കാതിരുന്നാല്‍ മാത്രം പോരാ; നന്മയെ ഉള്‍ക്കൊള്ളുകയും  നന്മചെയ്യുകയും വേണം. ചുരുക്കത്തിൽ, നന്മയുടെ വക്താക്കളാകുക. നന്മചെയ്യുന്നതില്‍ നായകരാകുവാൻ പാപ്പാ യുവജനങ്ങളെ ആഹ്വാനം ചെയ്തു. അതിന്, തിന്മ പ്രവര്‍ത്തിക്കാതിരുന്നാല്‍ എല്ലാം ശരിയായി എന്നു കരുതരുത്; ചെയ്യാമായിരുന്ന നന്മ പ്രവര്‍ത്തിക്കാതിരിക്കുന്നവര്‍ തെറ്റുകാരാണ്. പകയില്ലാത്തതുകൊണ്ടായില്ല പൊറുക്കണം. വിദ്വേഷം പുലര്‍ത്താതിരുന്നാല്‍ പോരാ ശത്രുക്കള്‍ക്കായി പ്രാര്‍ത്ഥിക്കണം. പിളര്‍പ്പിന് കാരണമാകാതിരുന്നാല്‍പ്പോരാ, അശാന്തിയുള്ളിടത്ത് ശാന്തി കൊണ്ടുവരണം. മറ്റുള്ളവരെക്കുറിച്ച് കുറ്റം പറയാതിരുന്നാല്‍ പോരാ മറിച്ച് പരദൂഷണം കേള്‍ക്കുമ്പോള്‍ അതിനു തടയിടാന്‍ കഴിയണം. ജല്പനങ്ങള്‍ തടയുക. അത് നന്മ പ്രവര്‍ത്തിക്കലാണ്. തെറ്റിനെ എതിര്‍ത്തില്ലെങ്കില്‍ നാം അതിനെ നിശബ്ദമായി ഊട്ടിവളര്‍ത്തുകയാണ്. തിന്മ പടരുന്നിടത്ത് ഇടപെടേണ്ടത് ആവശ്യമാണ്. തിന്മയെ ചെറുക്കുന്ന ധീരരായ ക്രൈസ്തവരുടെ അഭാവമുള്ളിടത്താണ് തിന്മ പടരുന്നതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

പരിശുദ്ധ പിതാവ് യുവജനങ്ങളോടുള്ള അഭിസംബോധന അവസാനിപ്പിച്ചത് ഇങ്ങനെയാണ് :
പ്രിയ യുവജനമേ, ഈ ദിനങ്ങളില്‍ നിങ്ങള്‍ ഏറെ സഞ്ചരിച്ചു. സ്നേഹത്തില്‍ നീങ്ങാന്‍ നിങ്ങള്‍ പരിശീലനം നേടിക്കഴിഞ്ഞു. നിങ്ങള്‍ ഉപവിയില്‍ ചരിക്കുക. “യുവജനങ്ങളും വിശ്വാസവും ദൈവവിളി തിരിച്ചറിയലും” എന്ന വിചിന്തന പ്രമേയം സ്വീകരിച്ചിരിക്കുന്ന മെത്രാന്മാരുടെ സിനഡിന്‍റെ അടുത്ത സമ്മേനത്തിലേക്ക് നാം നടന്നടുക്കുകയാണ്. ”തിന്മയോടു വിസ്സമതവും നന്മയോടു സമ്മതവും പറയാന്‍  പരിശുദ്ധ കന്യകാമറിയം അവളുടെ മാതൃസന്നിഭ മാദ്ധ്യസ്ഥ്യത്താല്‍ നമ്മെ സഹായിക്ക‌ട്ടെ.

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 week ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago