ജോസ് മാർട്ടിൻ
ആലപ്പുഴ: വിഴിഞ്ഞത്ത് പോലിസിനെ അണിനിരത്തിയുള്ള അക്രമത്തിനെതിരെ ആലപ്പുഴ രൂപതാ കെ.എൽ.സി.എ., കെ.സി.വൈ.എം. സംഘടനകൾ സംയുക്തമായി സായാഹ്ന പ്രതിഷേധ സംഗമം നടത്തി. ആലപ്പുഴ കോൺവെന്റ് സ്ക്വയറിൽ കെ.എൽ.സി.എ. ആലപ്പുഴ രൂപതാ പ്രസിഡന്റ് പി.ജി. ജോൺ ബ്രിട്ടോസിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം കരിമണൽ ഖനന സമരസമിതി ഏകോപന സമിതി വൈസ് ചെയർമാൻ ബി.ഭദ്രൻ ഉദ്ഘാടനം ചെയ്തു. കെ.ആർ.എൽ.സി.സി. ഡെപ്യൂട്ടി സെക്രട്ടറി ഫാ.തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തി.
ഭരണകൂടത്തിന്റെ ഗൂഡാലോചനയും അധികാരദുർവിനിയോഗവും, വച്ചുപൊറുപ്പിക്കില്ലായെന്നും തീരസംരക്ഷണത്തിനും മത്സ്യത്തൊഴിലാളികളോടുള്ള നീതിനിഷേധത്തിനുമെതിരെ സമരം ചെയ്യുന്നത് അടിച്ചമർത്താൻ കള്ളക്കേസുകളും മർദനമുറകളും അനുവദിക്കില്ലെന്നും, ജില്ലയിൽ അതിവിപുലമായ പ്രതിഷേധ പരിപാടികൾ നടത്തുമെന്നും സമ്മേളനം പ്രഖ്യാപിച്ചു.
കെ. സി. വൈ. എം രൂപതാ പ്രസിഡന്റ് വർഗീസ് മാപ്പിള, ആലപ്പുഴ രൂപതാ സൊസൈറ്റി ഡയറക്ടർ ഫാ. സാംസൺ ആഞ്ഞിലിപ്പറമ്പിൽ, ഫാ. തോമസ് മാണിയാപൊഴി, കെ. എൽ. സി. എ. രൂപതാ ഡയറക്ടർ ഫാ. ജോൺസൺ പുത്തൻവീട്ടിൽ, കോൾപിംഗ് ഇന്ത്യ നാഷണൽ പ്രസിഡന്റ് ശ്രീ.സാബു വി തോമസ്, വിഴിഞ്ഞം ഐക്യദാർഢ്യ സമിതി കൺവീനർ ശ്രീ ജാക്സൺ പൊള്ളയിൽ, കെ.എൽ.സി.എ. രൂപതാ സെക്രട്ടറി സന്തോഷ് കൊടിയനാട്ട്, തങ്കച്ചൻ തെക്കേ പാലക്കൽ, സെബാസ്റ്റ്യൻ ചാരങ്കാട്, തോമസ് കണ്ടത്തിൽ, ബാബു അത്തിപ്പൊഴിയിൽ, സോളമൻ പനയ്ക്കൽ, ആൽബർട്ട് പുത്തൻപുരയ്ക്കൽ, ശ്രീ. ഉമ്മച്ചൻ ചക്കുപുരയ്ക്കൽ, ശ്രീമതി ജസ്റ്റീന ഇമ്മാനുവൽ എന്നിവർ അഭിവാദനമർപ്പിച്ചു സംസാരിച്ചു.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.