മത്തായി 13 : 44-46
ജെറമിയ 15,10.16-21
“സ്വര്‍ഗരാജ്യം, വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം… സ്വര്‍ഗരാജ്യം നല്ല രത്‌നങ്ങള്‍ തേടുന്ന വ്യാപാരിക്കു തുല്യം”.
സ്നേഹമുള്ളവരെ ക്രിസ്തു നമ്മോട് ഇന്ന് ആധികാരികമായി പറയുന്നത് ‘സ്വർഗ്ഗരാജ്യത്തെപറ്റിയാണ്, സ്വർഗ്ഗരാജ്യം കണ്ടെത്തിക്കഴിഞ്ഞാൽ ഒരുവനിൽ സംഭവിക്കുന്ന വലിയ മാറ്റത്തെപ്പറ്റിയാണ്’. സ്വർഗ്ഗരാജ്യ അനുഭവം ഒരിക്കൽ ലഭ്യമായവൻ എന്തുവിലകൊടുത്തും അത് സ്വന്തമാക്കാൻ ശ്രമിക്കികയേ ഉള്ളു എന്ന് യേശു നമ്മെ ഓർമ്മിപ്പിക്കുന്നു.
സ്വർഗ്ഗരാജ്യത്തെക്കുറിച്ച് പഠിപ്പിക്കാൻ, ഉപോൽഫലകങ്ങളായുള്ള രണ്ട് ഉദാഹരണങ്ങൾ ക്രിസ്തു അവതരിപ്പിക്കുന്നു. ഒന്ന് : വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിപോലെ, രണ്ട് : നല്ല രത്‌നങ്ങള്‍ തേടുന്ന വ്യാപാരിയെപ്പോലെ. അതുകൊണ്ട് തന്നെ ക്രിസ്തു പറയുന്നത്, അത് കണ്ടെത്തുന്നവന്‍ തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങുന്നുവെന്നാണ്. ഈ രണ്ടു സംഭവങ്ങളിലും ഉള്ള പ്രധാനപ്പെട്ട ചില പ്രവർത്തികൾ നമ്മുടെ ജീവിതത്തിലും ഉണ്ടാകണമെന്ന് ക്രിസ്തു ആഗ്രഹിക്കുന്നു.
ഒന്നാമതായി, അന്വേഷണത്തിനുള്ള അല്ലെങ്കിൽ തിരച്ചിലിനുള്ള ആഗ്രഹം. രണ്ടാമതായി, കണ്ടെത്തിയത് വിലപിടിപ്പുള്ളതാണോ എന്ന് തിരിച്ചറിയുവാനുള്ള വിവേകം. മൂന്നാമതായി, അത് സ്വന്തമാക്കാനുള്ള പ്രവർത്തനം. ഈ മൂന്ന് കാര്യങ്ങളും നമ്മുടെ അനുദിന ജീവിതത്തിൽ സംഭവിക്കേണ്ടവയാണ്. ആത്യന്തികമായി നമ്മുടെ ജീവിത ലക്ഷ്യവും ഇത്തരത്തിലുള്ള ഒരന്വേഷണവും, കണ്ടെത്തലും, സ്വന്തമാക്കലും ആണെന്ന് സാരം.
സർവ്വതും വിട്ടുകൊണ്ട്, സകലതും ത്യജിച്ചുകൊണ്ട് സ്വന്തമാക്കുക എന്നാൽ, കണ്ടെത്തിയത് അവനിൽ നിസാരമായ സന്തോഷത്തിനും മുകളിൽ സന്തോഷത്തിന്റെ പൂർണ്ണത നൽകി എന്ന് വ്യക്തം. ക്രിസ്തു നമ്മോട് പറയുന്ന, നമുക്ക് കാണിച്ചു തരുന്ന സ്വർഗ്ഗരാജ്യ അനുഭവം സ്വന്തമാക്കാൻ നമ്മിലും ധാരാളം ത്യജിക്കലുകൾ സംഭവിച്ചെ മതിയാകൂ.
സ്നേഹമുള്ളവരെ, ആത്മാർത്ഥയോടെ ദിവ്യബലിയിൽ പ്രാർഥിക്കാം വ്യക്തതയോടെ, കൃത്യതയോടെ, വിവേകത്തോടെ അനുദിന ജീവിതത്തിൽ ഒരന്വേഷണവും, കണ്ടെത്തലും നടത്തി സ്വർഗ്ഗരാജ്യ അനുഭവം സ്വന്തമാക്കാനുള്ള കൃപ നൽകേണമേ.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
This website uses cookies.