
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: ക്രൈസ്തവ വിശ്വാസത്തിന്റെ ജീവൽ ഘടകമായ കുമ്പസാരമെന്ന പവിത്രമായ കൂദാശ നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ ശുപാർശ, അവർ ആ സ്ഥാനത്തിന് യോഗ്യതയല്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ച രേഖാശർമ്മ രാജിവെയ്ക്കണമെന്ന് നെയ്യാറ്റിൻകര രൂപത എൽ.സി.വൈ.എം. ആവശ്യപ്പെട്ടു.
കമ്മിഷന്റെ നിരുത്തരവാദപരമായ പ്രസ്താവന വർഗീയത വളർത്തി, കേരളത്തിൽ വിഭാഗീയതയുണ്ടാക്കി, സഭയെ തകർക്കുക എന്നതാണ്. ഭരണഘടന ഓരോ പൗരനും നൽകുന്ന മത സ്വാതന്ത്രവും, വിശ്വാസ അനുഷ്ഠാന സ്വാതന്ത്രവും നശിപ്പിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ഈ പ്രസ്താവനയെന്നതിൽ സംശയമില്ലെന്ന് എൽ.സി.വൈ.എം.
നെയ്യാറ്റിൻകര രൂപത പ്രസിഡന്റ് ശ്രീ.അരുൺ തോമസ് അധ്യക്ഷത വഹിച്ച പ്രതിക്ഷേധ യോഗത്തിൽ, ഡയറക്ടർ ഫാ. ബിനു ടി. യും, മറ്റുരൂപതാ ഭാരവാഹികളും സംസാരിച്ചു.
വിശ്വാസത്തെ അപമാനകരമായി ചിത്രീകരിച്ച ദേശീയ അധ്യക്ഷ മാപ്പ് പറഞ്ഞ് തൽസ്ഥാനം രാജിവെയ്ക്കണമെന്ന് തന്നെയാണ് യുവതീയുവാക്കളുടെ ആഗ്രഹവും അഭിപ്രായവുമെന്ന് എൽ.സി.വൈഎം. പ്രതിനിധികൾ പറഞ്ഞു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
This website uses cookies.