
സ്വന്തം ലേഖകൻ
തിരുവന്തപുരം: നെയ്യാറ്റിൻകര രൂപതയിലെ ആനപ്പാറ ഇടവകാംഗങ്ങൾ ഈ വർഷം പുറത്തിറക്കിയ ‘വിണ്ണിലെ നക്ഷത്ര പൂക്കൾ’ എന്ന കരോൾ ഗാന ആൽബം ശ്രദ്ധേയമാകുന്നു. കരോൾ ഗാന ആൽബ ചിത്രീകരണത്തിൽ നിറഞ്ഞുനിൽക്കുന്ന പ്രകൃതി രമണീയ രംഗങ്ങളും കരോൾ ഗാനത്തിന്റെ വരികളും ആരുടെയും മനംകവരും.
രൂപതയിലെ തന്നെ തീർത്ഥാടനകേന്ദ്രമായ, സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ‘മാതാ മല’യിൽ വച്ചായിരുന്നു ചിത്രീകരണം. സ്റ്റാൻലി പുത്തൻപുരയ്ക്കൽ സംവിധാനം നിർവഹിച്ച ആൽബത്തിന്റെ പൂർത്തീകരണത്തിന് നേതൃത്യം നല്കിയത് ഇടവക വികാരിയായ ഫാ.ജോയി സാബുവായിരുന്നു.
രചന നിർവഹിച്ചിരിക്കുന്നത് സതീഷ് കുമാർ മുട്ടച്ചലും, സംഗീതം നല്കിയത് വിനോദ് ദീപാലയും, ക്യാമറ ഉദയ് വിക്രവും കൈകാര്യം ചെയ്തിരിക്കുന്നു. വിണ്ണിലെ നക്ഷത്ര പൂക്കളിൽ അഭിനയിച്ചിരിക്കുന്നത് ആനപ്പാറ ഇടവകയിലെ തന്നെ അംഗങ്ങളാണ്.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.