
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: വിജാനോ മലയിലെ കന്യകാമാതാവിന്‍റെ അത്യപൂര്‍വ്വ തിരുസ്വരൂപം പുതുവത്സരാഘോഷത്തിനായി വത്തിക്കാനില്‍ എത്തി. ജനുവരി ഒന്നിന് സഭ ആചരിച്ച ദൈവമാതൃത്വമഹോത്സവത്തോട് അനുബന്ധിച്ചാണ് തെക്കെ ഇറ്റലിയിലെ വിജാനോ മലയിലെ പുരാതന മേരിയന്‍ ദേവാലയത്തില്‍നിന്നും ഉണ്ണിയെ കൈയ്യിലേന്തിയ കറുത്ത കന്യകാനാഥയുടെ തിരുസ്വരൂപം വത്തിക്കാനില്‍ എത്തിയത്. കറുത്തതെന്നു പറയുമെങ്കിലും നേരില്‍ അടുത്തു കാണുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ‘ഇരുണ്ട കാപ്പി നിറ’മാണ് 4 അടിയോളം ഉയരമുള്ള ബിംബത്തിന്.
പുതുവത്സരത്തോട് അനുബന്ധിച്ച് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഫ്രാന്‍സിസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന രണ്ടു തിരുക്കര്‍മ്മങ്ങളില്‍ തിരുസ്വരൂപം വണക്കത്തിനായി പ്രധാന അള്‍ത്താരയുടെ പാര്‍ശ്വത്തില്‍ പ്രതിഷ്ഠിച്ചിരുന്നു. വര്‍ഷാവസാന നാളിലെ നന്ദിയുടെ സായാഹ്ന പ്രാര്‍ത്ഥനയ്ക്കും, പുതുവത്സരനാളില്‍ ആചരിക്കുന്ന ദൈവമാതൃത്വത്തിരുനാളിലെ പ്രഭാതപൂജയ്ക്കുമായിട്ടായിരുന്നു വിജാനോയിലെ കന്യകാനാഥയുടെ തിരുസ്വരൂപം വത്തിക്കാനില്‍ പ്രതിഷ്ഠിക്കപ്പെട്ടത്.
രണ്ടാം തവണയാണ് ഈ പുരാതന മരിയന്‍ തിരുസ്വരൂപം വത്തിക്കാനില്‍ എത്തുന്നത്. 2010-ലെ പുതുവത്സരനാളില്‍ ബെനഡിക്ട് 16-Ɔമൻ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളിലും ഈ അപൂര്‍വ്വ മരിയന്‍ ശില്പം ഉപയോഗിച്ചിട്ടുണ്ട്.
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…
അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…
This website uses cookies.