ജോസ് മാർട്ടിൻ
കോട്ടയം: കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി വിജയപുരം രൂപതയുടെ ആഭിമുഖ്യത്തിൽ വിജയ് സമരിറ്റൻസ് എന്ന പേരിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും, കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതസംസ്കാര ശുശ്രൂഷയിൽ സഹായിക്കുന്നതിനുമായിട്ടാണ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്.
വൈദികരും, സന്യസ്തരും അടങ്ങുന്ന ടാസ്ക് ഫോഴ്സ് പരിശീലന പരിപാടിയുടെ ഔപചാരിക ഉത്ഘാടനം വിജയപുരം രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിൽ പിതാവ് നിർവഹിച്ചു.
വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി, കെ.സി.വൈ.എം. സംഘടനകളുടെ സഹകരണത്തോടെ സന്നദ്ധ സേനയുടെ ഒന്നാംഘട്ട പരിശീലനം പൂർത്തിയാക്കി. ഡോ.അനിതകുമാരിയുടെ നേതൃത്വത്തിലുള്ള കോട്ടയം ജില്ലാ മെഡിക്കൽ ടീമിന്റെ ഭാഗമായ ഡിനു ജോയിയുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തിയത്.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
This website uses cookies.