
ജോസ് മാർട്ടിൻ
വിജയപുരം: വിജയപുരം രൂപതയിലെ വൈദീകനും കൊല്ലം രൂപതയിലെ കുമ്പളം ഇടവകാംഗവുമായ റവ.ഡോ.ഫ്രാൻസിസ് പാറവിള നിര്യാതനായി, 66 വയസായിരുന്നു. കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശുപത്രിയിൽ വച്ച് ഇന്ന് (20-6-2020) രാവിലെ 10.30 നായിരുന്നു അന്ത്യം. വർദ്ധക്യസഹജമായ രോഗാവസ്ഥയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സംസ്ക്കാരകർമ്മങ്ങൾ നാളെ (21-06-2020) ഉച്ചകഴിഞ്ഞ് 3.00-ന് വിമലഗിരി കത്തീഡ്രലിൽ വിജയപുരം രൂപതാ അധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലിയോടെ ആരംഭിക്കുകയും, തുടർന്ന് വിമലഗിരിയിലെ വൈദീക സെമിത്തേരിയിൽ സംസ്‌കരിക്കും ചെയ്യും.
1954 ഫെബ്രുവരി 2-ന് കൊല്ലം രൂപതയിലെ കുമ്പളം ഇടവകാംഗങ്ങളായ പരേതരായ പാറവിള തോമസിന്റെയും ലൈസയുടെയും മകനായി ജനിച്ചു. 1980 ഡിസംബർ 22-ന് അഭിവന്ദ്യ ജോസഫ് ജി.ഫെർണാണ്ടസ് പിതാവിൽനിന്നും പൗരോഹിത്യം സ്വീകരിക്കുകയും, വിജയപുരം രൂപതയിലെ ഏലപ്പാറ ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി വൈദീക ജീവിതം ആരംഭിക്കുകയും ചെയ്തു. തുടർന്ന് വണ്ടിപ്പെരിയാർ, ചങ്ങനാശ്ശേരി, അമയന്നൂർ, പെരുമ്പാവൂർ, വെച്ചൂച്ചിറ, എലിക്കുളം, പൊടിമറ്റം, കോഴിപ്പിള്ളി, മുവാറ്റുപുഴ, നെടുങ്ങപ്രാ, തിരുവല്ല, മുണ്ടക്കയം, പാല, പുല്ലരിക്കുന്ന് എന്നീ ഇടവകകളിൽ ശുശ്രൂഷചെയുകയും ചെയ്തിട്ടുണ്ട്.
തിയോളജിയിൽ ഡോക്ടറേറ്റ് നേടിയിരുന്ന ഫാ.ഫ്രാൻസിസ് ആലുവ സെന്റ്.ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിൽ വിസിറ്റിങ് പ്രൊഫസറായി സേവനം ചെയ്തു വരികയുമായിരുന്നു.
ജെനോവ, അനസ്താസ്യ, മേരി, റവ. സിസ്റ്റർ ഐഡാ മേരി, സാംസൺ, അൽഫോൻസാ, ഹെൻട്രി തുടങ്ങിയവർ സഹോദരങ്ങളാണ്.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.