അനില് ജോസഫ്
തിരുവനന്തപുരം : തിരുവന്തപുരം വെഞ്ഞാറമുട്ടിലുണ്ടായ വാഹനാപകടത്തില് മേരിമക്കള് (ഡി.എം) സഭാഗം സിസ്റ്റര് ഗ്രേസ് മാത്യു (55) മരണമടഞ്ഞു. സിസ്റ്റര് ഗ്രേസിനൊപ്പം വാഹനത്തലുണ്ടായിരുന്ന 3 കന്യാസത്രീകളും വാഹനമോടിച്ചിരുന്ന വൈദികനും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
നിയന്ത്രണം വിട്ട കോളിസ് വാഹനം മരത്തിലിടിച്ചാണ് അപകടമുണ്ടായത്. പുലര്ച്ചെ 4.15 ഓടെ പിരപ്പന്കോട് സെന്്റ് ജോണ്സ് അശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. ശ്രീകാര്യം പോങ്ങുംമൂട് കേന്ദ്രമാക്കി പ്രവര്ത്തിക്കുന്ന ഡോട്ടേഴ്സ് ഓഫ് മെരി സെന്്റ് മേരീസ് പ്രൊവിന്സ് അംഗമായ സിസ്റ്റര് ഗ്രേസ് നെടുമങ്ങാട് വെള്ളൂര്ക്കോണത്ത് ഡി എം കോണ്വെന്്റ് സുപ്പീരിയറും യൂണിറ്റ് ആനിമേറ്ററുമാണ്.
വാഹനം ഓടിച്ചിരുന്ന ഫാദര് അരുണ്, സിസ്റ്റര് എയ്ഞ്ചല് മേരി സിസ്റ്റര് ലിഡിയ, സിസ്റ്റര് അനുപമ എന്നിവര്ക്കാണ് പരിക്കേറ്റത്. തൃശ്ശൂരില് നിന്നും വെള്ളൂര്ക്കോണത്തേയ്ക്ക് വരുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സിസ്റ്റര് ഗ്രേസ്മാത്യുവിനെ തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേര്ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില് എത്തിച്ചു. വെഞ്ഞാറമൂട് പോലീസ് മേല്നടപടി സ്വീകരിച്ചു.
ഭൗതീക ശരീരം പോങ്ങുംമൂട് പ്രൊവിന്ഷ്യല് ഹൗസില് മലങ്കല കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന് കര്ദിനാള് ക്ലിമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാര്മ്മികത്വത്തില് മൃതസംസ്ക്കാരം നടത്തി. 3 കന്യാസ്ത്രീകള്ക്കും വൈദികനും പരിക്ക് വാഹനാപകടത്തില് കന്യാസ്ത്രീ മരണമടഞ്ഞു തിരുവനന്തപുരം
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.