അനിൽ ജോസഫ്
വത്തിക്കാന്സിറ്റി: ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപന ചടങ്ങുകള്ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങള് വത്തിക്കാനില് അന്തിമഘട്ടത്തിലാണ്. 13 രാവിലെ പത്തിനാണ് (ഇന്ത്യന് സമയം ഉച്ചകഴിഞ്ഞ് 1.30) വിശുദ്ധ പദവി പ്രഖ്യാപനം നടക്കുന്നത്. ഇതിനായുള്ള മറിയം ത്രേസ്യയുടെ തിരുശേഷിപ്പുകള് പോസ്റ്റുലേറ്റര് ഫാ.ബനഡിക്ട് വടക്കേക്കര സെന്റ് പീറ്റേഴ്സ് ലിറ്റര്ജിക്കല് ഓഫീസില് ഏല്പ്പിച്ചു. വാഴ്ത്തപെട്ട മറിയം ത്രേസ്യയുടെ അസ്ഥിയാണ് പ്രത്യേകം തയ്യാറാക്കിയ അരുളിക്കയില് തിരുശേഷിപ്പായി സമര്പ്പിച്ചിട്ടുള്ളത്. ഇത് വിശുദ്ധ പദവി പ്രഖ്യാപന ദിവസം അള്ത്താരയില് പ്രതിഷ്ഠിക്കും.
വിശുദ്ധയുടെ ഛായചിത്രം സെന്റ് പീറ്റേഴ്സ് ചത്വരത്തില് സ്ഥാപിച്ചുകഴിഞ്ഞു. വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങുകള്ക്കു മുന്നോടിയായി 12-ന് റോമിലെ മരിയ മജോരെ മേജര് ബസിലിക്കയില് ഉച്ചകഴിഞ്ഞ് 3.30 നു നടക്കുന്ന പ്രത്യേക ജാഗരണ പ്രാര്ത്ഥനാ ശുശ്രൂഷകള്ക്ക് വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള വത്തിക്കാന് കോണ്ഗ്രിഗേഷന്റെ പ്രീഫെക്ട് ഡോ.ജോവാനി ആഞ്ചലോ ബേച്ചു മുഖ്യകാര്മികത്വം വഹിക്കും. തൃശ്ശൂര് അതിരൂപത ആര്ച്ച് ബിഷപ്പ് മാര് ആന്ഡ്രൂസ് താഴത്ത് പാലക്കാട് രൂപത മെത്രാന് മാര് ജേക്കബ് മനത്തോടത്ത് എന്നിവര് സഹകാര്മികരാകും.
പ്രദക്ഷിണത്തോടെയാണ് ചടങ്ങുകള് ആരംഭിക്കുക, ഈ സമയം ഡോ.ക്ലമന്റ് ചിറയത്ത് മറിയം ത്രേസ്യായെക്കുറിച്ചുള്ള ലഘുജീവചരിത്രം വായിക്കും. ചടങ്ങില് സുപ്രീം കോടതി റിട്ട.ജസ്റ്റിസ് കുര്യന് ജോസഫാണ് ലേഖന വായന നടത്തുന്നത്.
14-ന് റോമിലെ സെന്റ് അനസ്താസിയ ബസിലിക്കയില് രാവിലെ 10.30 ന് നടക്കുന്ന കൃതജ്ഞത ബലിക്ക് സീറോ മലബാര് സഭ മേജര് ആര്ച്ച് ബിഷപ്പ് കര്ദിനാള് മാര് ജോര്ജ് ആലഞ്ചേരി മുഖ്യകാര്മികത്വം വഹിക്കും. സീറോ മലബാര് സഭയിലെ 51 ബിഷപ്പുമാരും സഹകാര്മികരാകും. മറിയം ത്രേസ്യ ഉള്പ്പെടെ അഞ്ച് പേരെയാണ് 13-ന് ഫ്രാന്സിസ് പാപ്പ വിശുദ്ധപദവിയിലേക്ക് ഉയര്ത്തുന്നത്.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില് ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര് ഒന്നാം തീയതി…
സ്വന്തം ലേഖകന് ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന് ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര് 10ന് ലാറ്റിന്…
This website uses cookies.