Categories: Diocese

വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജില്‍ രക്‌തദാന ക്യാമ്പ്‌

വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജില്‍ രക്‌തദാന ക്യാമ്പ്‌

ഉണ്ടന്‍കോട്‌; വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജിലെ നാഷണല്‍ സര്‍വ്വീസ്‌ സ്‌കീമിന്റെ നേതൃത്വത്തില്‍ രക്‌തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു. കേരളപിറവി ദിനത്തോടനുബന്ധിച്ചാണ്‌ ക്യാമ്പ്‌ സംഘടിപ്പിച്ചത്‌. രക്‌ത ദാതാക്കളായ വോളന്റിയേഴ്‌സില്‍ നിന്ന്‌ രക്‌തം ശേഖരിക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജ്‌ ശ്രീചിത്രാ തുടങ്ങിയ ആശുപത്രികളില്‍ നിന്നായി രണ്ട്‌ മെഡിക്കല്‍ ടീമുകള്‍ എത്തിയിരുന്നു. ക്യാമ്പില്‍ നിന്ന്‌ 152 യൂണിറ്റ്‌ രക്‌തം ശേഖരിച്ചു.

 

രക്‌തദാതാക്കളില്‍ അധികവും പെണ്‍കുട്ടികളായിരുന്നു എന്നത്‌ ക്യാമ്പിന്റെ പ്രത്യേകതയായി. ക്യാമ്പ്‌ ഇമ്മാനുവല്‍ കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ.ജെ.വിജയകുമാര്‍ ഉദ്‌ഘാടനം ചെയ്യ്‌തു. കോളേജിലെ ജീവനക്കാരും രക്‌തദാതാക്കളായി. എന്‍ എസ്‌ എസ്‌ പ്രോഗ്രാം ഓഫീസര്‍ മാരായ സനല്‍കുമാര്‍ ക്ലീറ്റസ്‌ ,പ്രിന്‍സ ലാലി , വോളന്റിയര്‍ സെക്രട്ടറിമാരായ ലിജിന്‍ ,അതുല്‍ജോ,പ്രണവ്‌ എന്നിവര്‍ രക്‌തദാന ക്യാമ്പിന്‌ നേതൃത്വം നല്‍കി .

vox_editor

Recent Posts

All Souls’ Day_2025_ക്രൈസ്തവ പ്രത്യാശയുടെ തിരുനാൾ

സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…

3 days ago

ഞായറാഴ്ച്ച സകല ആത്മാക്കളുടെയും തിരുനാൾ ആഘോഷിക്കാമോ!

ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…

4 days ago

തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള അപ്പോസ്തലിക യാത്രകളുടെ ലോഗോയും മുദ്രാവാക്യങ്ങളും പുറത്തിറക്കി വത്തിക്കാന്‍ മാധ്യമ വിഭാഗം

അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…

6 days ago

ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ല ലിയോ പാപ്പ

അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…

6 days ago

‘പ്രത്യാശയുടെ പുതിയ ഭൂപടങ്ങള്‍ പരികല്പന ചെയ്യുക’: പാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനം പുറത്തിറങ്ങി.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…

7 days ago

മോൺ.ആന്റണി കാട്ടിപ്പറമ്പിലിൽ കൊച്ചി രൂപതയുടെ 36- മത്തെ മെത്രാൻ

ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…

1 week ago