ഫാ. വില്യം നെല്ലിക്കൽ
ജനീവ: ഉപയോഗ്യശൂന്യമായ സാധനങ്ങൾ പോലെ വാർദ്ധക്യത്തിലെത്തിയവർ വലിച്ചെറിയപ്പെടുകയും പുറംതള്ളപ്പെടുകയും ചെയ്യുന്ന “വലിച്ചെറിയൽ സംസ്ക്കാരം” വളർത്തരുതെന്ന് രാഷ്ട്രപ്രതിനിധികളുടെ സമ്മേളനത്തിൽ വത്തിക്കാൻ സ്ഥാനപതി ആവശ്യപ്പെട്ടു. ലോകവ്യാപകമായി വാർദ്ധക്യത്തിലെത്തുന്നവരോട് അസഹിഷ്ണുത വളർന്നു വരുന്ന പശ്ചാത്തലത്തിലാണ് വത്തിക്കാന്റെ ഭാഗത്തുനിന്ന് ഈ പ്രസ്താവന.
ജീവിതസായന്തനത്തില്‍ എത്തിയവരെ സംരക്ഷിക്കേണ്ട കുടുംബങ്ങളുടെ ഉത്തരവാദിത്ത്വത്തെക്കുറിച്ചും, അവർക്കു ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ചും വത്തിക്കാന്‍റെ പ്രതിനിധി സമ്മേളനത്തിൽ പരാമർശിച്ചു.
ആരോഗ്യം ക്ഷയിച്ച് ദുർബലമാകുമ്പോഴും “ജീവൻ സംരക്ഷിക്കപ്പെടണം” എന്ന അടിസ്ഥാന നിയമം മറക്കരുത്. നാം കുടുംബങ്ങൾ സംവിധാനം ചെയ്യേണ്ടത് യുക്തിയിലും സ്നേഹത്തിലുമാണ്, മാനസികവും ഭൗതികവുമായ ആവശ്യങ്ങളിൽ മാത്രമല്ല. അതിനാൽ ജീവനെ സംരക്ഷിക്കുകയും തുണയ്ക്കുകയും നിലനിർത്തുകയും ചെയ്യുന്ന സന്തുലിതമായൊരു അന്തരീക്ഷം കുടുംബങ്ങളിൽ വളര്‍ത്തിയെടുക്കേണ്ടത് അനുവാര്യമാണെന്ന് ആർച്ചുബിഷപ്പ് യാർക്കോവിച്ച് സമർത്ഥിച്ചു.
ജനീവയിലെ യു.എൻ. കേന്ദ്രത്തിൽ ജൂൺ 11-ന് നടന്ന രാഷ്ട്രപ്രതിനിധികളുടെ 5-Ɔമത്തെ സമ്മേളനത്തിലാണ് ആർച്ചുബിഷപ്പ് യർക്കോവിച്ച് വത്തിക്കാന്റെ ഭാഗം അവതരിപ്പിച്ചത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില് സമാധാനം നല്കാനാണു ഞാന് വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന് നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന് എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.