
സ്വന്തം ലേഖകൻ
പേയാട്: പേയാട് സെന്റ് സേവിയേഴ്‌സ് ദേവാലയം ‘മികവ് ഉത്സവ്’ എന്ന വേറിട്ട പ്രോഗ്രാമിലൂടെ ഇടവകയിലെ വിദ്യാർത്ഥികളുടെ ഉന്നത വിജയം ആഘോഷമാക്കി. 2017-2018 അധ്യയന വർഷത്തിലെ എസ്.എസ്.എൽ.സി., എച്ച്.എസ്.ഇ. ഉന്നത വിജയ കൈവരിച്ച എല്ലാ വിദ്യാർത്ഥികളെയും അനുമോദിച്ച ‘മികവ് ഉത്സവ’ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പേയാട് പാരിഷ്ഹാളിൽ നടന്നു.
ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുക, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുക, മോട്ടിവേഷൻ സെമിനാർ എന്നിവയായിരുന്നു ഈ വർഷത്തെ ‘മികവ് ഉത്സവ്’ യുടെ ലക്ഷ്യം.
‘മികവ് ഉത്സവ്’ ഇടവകവികാരി ഫാ. ജോയിസാബു. വൈ. ഉൽഘാടനം ചെയ്‌തു. ശ്രീ. പി.സി. ജോർജ് അധ്യക്ഷനായിരുന്ന ‘മികവ് ഉത്സവ’ സമ്മേളനത്തിൽ പാരിഷ് കൗൺസിൽ സെക്രട്ടറി റെസലയൻ ഡി., ടിനോ റോബിൻസൺ എന്നിവർ ആശംസകളർപ്പിച്ചു. അജിത് രാജ് സ്വാഗതവും, മതബോധന ഹെഡ്മാസ്റ്റർ അലോഷ്യസ് നന്ദിയും അർപ്പിച്ചു.
വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകുന്നതിലേക്കായി സംഘടിപ്പിച്ച മോട്ടിവേഷൻ സെമിനാറിന് ക്രിസ്റ്റഫർ സർ നേതൃത്വം കൊടുത്തു.
ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും മെഡലുകളും നൽകി ആദരിച്ചു. തുടർന്ന്, ഇടവകയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പoനോപകരണങ്ങൾ വിതരണംചെയ്‌തു.
വിദ്യാർത്ഥികളും മാതാപിതാക്കളും അടക്കം 130-ൽ അധികം പേർ ‘മികവ് ഉത്സവ’യിൽ പങ്കടുക്കുകയുണ്ടായി.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
This website uses cookies.