സ്വന്തം ലേഖകന്
കൊച്ചി : വരാപ്പുഴ അതിരൂപത മുന് വികാരിജനറലും, അതിരൂപതയുടെ ഭദ്രാസന ദേവാലയമായ സെന്റ്. ഫ്രാന്സിസ് അസ്സീസി കത്തീഡ്രലിന്റെ ഇപ്പോഴത്തെ വികാരിയുമായ മോണ്. ജോസഫ് പാടിയാരംപറമ്പില് നിര്യാതനായി.
വരാപ്പുഴ അതിരൂപതയുടെ ഭരണ നിര്വഹണ രംഗത്തും അജപാലന ശുശ്രുഷ മേഖലകളിലും മികച്ച പ്രവര്ത്തനങ്ങള് കാഴ്ച്ചവെച്ച അദ്ദേഹം മികച്ച സംഘാടകനും നേതൃത്വ പാടവവുമുള്ള ഒരു വൈദികനായിരുന്നു. വരാപ്പുഴ അതിരൂപത വികാരിജനറല്, എറണാകുളം സോഷ്യല് സര്വീസ് സൊസൈറ്റി ഡയറക്ടര്, സെന്റ്. ജോസഫ് മൈനര് സെമിനാരി റെക്ടര്, പെരുമ്പിള്ളി ക്രിസ്തു ജയന്തി ഹോസ്പിറ്റല് അഡ്മിനിസ്ട്രേറ്റര്, ഹോളി ഏയ്ഞ്ചല്സ് ഇന്സ്റ്റിറ്റ്യൂട്ട് ഡയറക്ടര് തുടങ്ങിയ മേഖലകളില് ശ്രദ്ധേയമായ പ്രവര്ത്തനങ്ങള് കാഴ്ച്ചവെച്ച അദ്ദേഹം പറവൂര് ഡോണ് ബോസ്ക്കോ, എറണാകുളം സെന്റ്. ഫ്രാന്സിസ് അസ്സിസി കാത്തീഡ്രല്, എളംകുളം, എന്നീ സ്ഥലങ്ങളില് സഹവികാരിയായും, നെട്ടൂര്, കാക്കനാട്, പറവൂര്, കലൂര്, വെണ്ടുരുത്തി, എറണാകുളം ഇന്ഫെന്റ് ജീസസ്, കളമശ്ശേരി സെന്റ്. ജോണ് ഓഫ് ഗോഡ്, എന്നീ ഇടവകകളില് വികാരിയായും സേവനം ചെയ്തിട്ടുണ്ട്.
വരാപ്പുഴ അതിരൂപതയുടെ വിവിധ മേഖലകളില് പ്രവര്ത്തിച്ചിട്ടുള്ള അദ്ദേഹം കെ എല് സി എ സ്പെഷ്യല് ഡയറക്ടര്, ജനറല് കോര്ഡിനേറ്റര് ഫോര് മിനിസ്ട്രിസ് ആന്ഡ് കമ്മീഷന്സ്, അതിരൂപതാ ഹെറിറ്റേജ് കമ്മീഷന് ഡയറക്ടര്, അതിരൂപതാ ആലോചന സമിതി അംഗം, ഫൊറോനാ വികാരി തുടങ്ങിയ സേവനങ്ങളും അനുഷ്ഠിച്ചിട്ടുണ്ട്.
ഇപ്പോള് എറണാകുളം സെന്റ്. ഫ്രാന്സിസ് അസ്സിസി കത്തീഡ്രലില് വികാരിയായി സേവനം അനുഷ്ഠിക്കവെ ആണ്ഹൃദയാഘാതം മൂലം മരണം സംഭവിച്ചത്.
മോണ്. ജോസഫ് പടിയാരം പറമ്പിലിന്റെ ഭൗതികദേഹം ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല് വൈകിട്ട് 5.30 വരെ എറണാകുളം സെന്റ് ഫ്രാന്സിസ് അസ്സീസി കത്തീഡ്രല് ദൈവാലയത്തില് പൊതുദര്ശനത്തിന് വയ്ക്കും. തുടര്ന്ന് കത്തീഡ്രലില് പരേതസ്മരണാ ദിവ്യബലി. പിന്നീട് ഇന്ന് വൈകിട്ട് 7 മണി മുതല് നാളെ (ഫെബ്രുവരി 9 ബുധന്) രാവിലെ 8 മണി വരെ അദ്ദേഹത്തിന്റെ ഭവനത്തില് (ഞാറക്കല് ഗവ. ആശുപത്രിയ്ക്ക് കിഴക്ക്അന്ത്യോപചാരം അര്പ്പിക്കാവുന്നതാണ്.
നാളെ രാവിലെ 8.15 മുതല് 10.30 വരെ പെരുമ്പിള്ളി തിരുക്കുടുംബ ദൈവാലയത്തില് പൊതുദര്ശനത്തിന് ശേഷം 10.30 ന് വരാപ്പുഴ അതിരൂപത ആര്ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പില് പിതാവിന്റെ മുഖ്യ കാര്മ്മികത്വത്തില് മൃതസംസ്ക്കാരകര്മ്മങ്ങള് നടക്കും
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില് ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര് ഒന്നാം തീയതി…
സ്വന്തം ലേഖകന് ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന് ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര് 10ന് ലാറ്റിന്…
This website uses cookies.