
സ്വന്തം ലേഖകന്‍
വരാപ്പുഴ: വരാപ്പുഴ അതിരൂപതയുടെ പ്രഥമ ഏതദ്ദേശീയ മെത്രാപ്പോലീത്തയായിരുന്ന ഡോ.ജോസഫ് അട്ടിപ്പേറ്റിയെ 2020 ജനുവരി 21ന് ദൈവദാസനായി പ്രഖ്യാപിക്കും. ആർച്ച് ബിഷപ്പ് ഡോ.ജോസഫ് അട്ടിപ്പേറ്റിയുടെ ഭൗതികദേഹം അടക്കം ചെയ്തിരിക്കുന്ന എറണാകുളം സെന്റ് ഫ്രാൻസീസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ വൈകിട്ട് 5 മണിക്ക് നടക്കുന്ന കൃതജ്ഞതാദിവ്യബലിയിൽ വരാപ്പുഴ ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിലാണ് പ്രഖ്യാപനം നടത്തുന്നത്.
പിതാവിന്റെ അൻപതാം ചരമവാർഷികം ആഘോഷിക്കുന്ന വേളയിലാണ് വിശുദ്ധപദവിയിലേക്കുള്ള നാമകരണ നടപടികളുടെ ആദ്യഭാഗമായുള്ള ദൈവദാസ പ്രഖ്യാപനം നടത്തുന്നത്. വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാൻ തിരുസംഘത്തിന്റെ അനുമതിപത്രം ചടങ്ങിൽ വായിക്കും.
കോട്ടപ്പുറം ബിഷപ് ഡോ.ജോസഫ് കാരിക്കശേരി വചനപ്രഘോഷണം നടത്തും. കണ്ണൂർ ബിഷപ് ഡോ.അലക്സ് വടക്കുംതല, വിജയപുരം ബിഷപ് ഡോ.സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ എന്നിവർ സഹകാർമികരാകും.
ആദ്ധ്യാത്മിക മേഖലക്കൊപ്പം തന്നെ സാമൂഹ്യ സാംസ്ക്കാരിക രംഗത്തും നിസ്തുല സംഭാവനകൾ നൽകിയ ഡോ.ജോസഫ് അട്ടിപ്പേറ്റിയാണ് വരാപ്പുഴ അതിരൂപതയുടെ പല സംരംഭങ്ങൾക്കും തുടക്കംകുറിച്ചത്. ദൈവദാസ പ്രഖ്യാപന ചടങ്ങുകളുടെഒരുക്കത്തിനായി വരാപ്പുഴ അതിരൂപത വികാരി ജനറൽമാരായ മോൺ.മാത്യു കല്ലിങ്കൽ, മോൺ.മാത്യു ഇലഞ്ഞിമറ്റം എന്നിവർ ചെയർമാൻമാരും സെന്റ്.ഫ്രാൻസീസ് അസീസി കത്തീഡ്രൽ റെക്ടർ മോൺ.ജോസഫ് പടിയാരംപറമ്പിൽ ജനറൽകൺവീനറുമായി വിപുലമായ സംഘാടക സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. അഡ്വ.ഷെറി ജെ.തോമസാണ് ജോയിന്റ് ജനറൽ കൺവീനർ.
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
This website uses cookies.