ജോസ് മാർട്ടിൻ
കൊച്ചി: വരാപ്പുഴ അതിരൂപത വിവാഹ ജൂബിലി ആഘോഷിക്കുന്നവരുടെ ദമ്പതി സംഗമം നടത്തി, ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഉത്തമമായ കുടുംബജീവിതത്തിന് ദമ്പതികള്‍ തമ്മിലുള്ള ആശയവിനിമയം അനിവാര്യമാണെന്നും, ആധുനിക കുടുംബ ജീവിതത്തില്‍ ദമ്പതികള്‍ തമ്മിലുള്ള വ്യക്തിപരമായ ആശയവിനിമയം കുറഞ്ഞു വരുന്നതായും, കുടുംബജീവിതത്തില്‍ അങ്ങേ അറ്റത്തെ വ്യക്തി കേന്ദ്രീകൃതവാദം വര്‍ദ്ധിച്ചുകൊണ്ടിരിക്കയാണെന്നും, ഇത് കുടുംബ ബന്ധങ്ങളില്‍ വ്യാപകമായ അനിശ്ചിതത്വവും സംശയവും വളര്‍ത്തുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ആർച്ച് ബിഷപ്പ് പറഞ്ഞു.
ദമ്പതി ജൂബിലീ സംഗമ ദിനത്തിൽ ജൂബിലി ആഘോഷിക്കുന്ന ദമ്പതികള്‍ വിവാഹ ഉടമ്പടി നവീകരിച്ചു. ആര്‍ച്ച് ബിഷപ്പും ചാന്‍സലര്‍ ഫാ.എബിജിന്‍ അറക്കലും ദമ്പതികളെ ഉപഹാരം നല്‍കി ആദരിച്ചു. ഫാ.ജേക്കബ് മഞ്ഞളി ദമ്പതികള്‍ക്കായുള്ള ക്ലാസ് നയിച്ചു. വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷന്‍ ഡയറക്ടര്‍ ഫാ.പോള്‍സണ്‍ സിമേതി പരിപാടിയിൽ അദ്ധ്യക്ഷനായിരുന്നു.
ബി.സി.സി. ഡയറക്ടര്‍ ഫാ.ആന്റണി അറക്കല്‍, ഫാമിലി കമ്മീഷന്‍ സെക്രട്ടറി ജാണ്‍സണ്‍ പള്ളത്തുശ്ശേരി, കണ്‍വീനര്‍ റോയ് പാളയത്തില്‍, സിസ്റ്റര്‍ ജോസഫിന്‍ എന്നിവര്‍ പ്രസംഗിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഈ വര്‍ഷം മൂന്നുഘട്ടങ്ങളായാണ് ദമ്പതി സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. 2ഉം 3ഉം ഘട്ടങ്ങള്‍ 19-ന് രാവിലെയും ഉച്ചയ്ക്കുമായി കച്ചേരിപ്പടി ആശീര്‍ഭവന്‍ ഓഡിറ്റോറിയത്തില്‍ നടത്തുമെന്നും സംഘാടകർ അറിയിച്ചു.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്?" ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.