
സ്വന്തം ലേഖകൻ
കൊച്ചി: രാജ്യത്ത് ആദിവാസികൾക്കുള്ള വനാവകാശ നിയമം പോലെ തീരാവകാശ നിയമം രൂപപ്പെടുത്തി മത്സ്യത്തൊഴിലാളികളുടേയും തീരവാസികളുടേയും ജീവനും സ്വത്തിനു സംരക്ഷണം നൽകാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ അഭിപ്രായപ്പെട്ടു. വിഴിഞ്ഞം തീരദേശസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മൂലമ്പിള്ളിയിൽ നിന്നും വിഴിഞ്ഞത്തേക്ക് നടത്തുന്ന ജനബോധന യാത്രയുടെ രണ്ടാം ദിവസത്തെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂലമ്പിള്ളിക്കാർക്കുണ്ടായ അവഗണനകൾ വിഴിഞ്ഞത്തുണ്ടാകാൻ അനുവദിക്കരുത്. സാമ്പത്തിക, പാരിസ്ഥിതിക, സാമൂഹ്യ ആഘാത പഠനങ്ങൾ നടത്താത്ത വികസന പദ്ധതികൾ നടപ്പിലാക്കുന്നത് നാടിന് ഗുണകരമാകില്ല. വിഴിഞ്ഞം പദ്ധതി തീരത്തിന് മാത്രമല്ല കേരളത്തിന് തന്നെ വിനാശകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊച്ചി രൂപത വികാരി ജനറൽ മോൺ. ഷൈജു പര്യത്തുശേരി അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ ജോസഫ് ജൂഡ് വിഷയാവതരണം നടത്തി. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ.തോമസ് തറയിൽ നയപ്രഖ്യാപനം നടത്തി. വൈസ് ക്യാപ്റ്റൻ അഡ്വ. ഷെറി ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി. വർക്കേഴ്സ് ഇൻഡ്യ ദേശീയ പ്രസിഡന്റ് ജോയ് ഗോതുരുത്ത്, കെഎൽസിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എ. ഡാൽഫിൻ, രൂപത അല്മായ കമ്മീഷൻ ഡയറക്ടർ ഫാ.ആന്റണി കുഴിവേലി, പി.ജെതോമസ്, പൈലി ആലുങ്കൽ, ജോസഫ് മാർട്ടിൻ, മെറ്റിൽഡ മൈക്കിൾ, കർമലി സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു. ഫാ.സേവ്യർ ചിറമേൽ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ അരൂർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച വാഹനപ്രചരണ ജാഥ കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ.തോമസ് ഉദ്ഘാടനം ചെയ്തു. എരമല്ലൂർ, എഴുപുന്ന, കുമ്പളങ്ങി, തോപ്പുംപടി വഴി ഫോർട്ടുകൊച്ചിയിൽ സമാപിച്ചു.
കെഎൽസിഎ രൂപത ജനറൽ സെക്രട്ടറി ബാബു കാളിപ്പറമ്പിൽ, ട്രഷറർ ജോബ് പുളിക്കൽ, കെഎൽസിഡബ്ല്യു ആലപ്പുഴ രൂപത പ്രസിഡന്റ് ബീന പോൾ, കെഎൽസിഎ കോട്ടപ്പുറം രൂപത പ്രസിഡന്റ് അലക്സ് താളുപാടത്ത്, ടി. എക്സ്. ജോസി, മോളി മൈക്കിൾ, കാസിപൂപ്പന, ആൽബി ഗൊൺസാൽവസ്, ജാഥാ അംഗങ്ങളായ ഫാ. ജിജു അറക്കത്തറ, ഫാ.ഷാജ് കുമാർ, സിബി ജോയ്, വിൻസ് പെരിഞ്ചേരി, സിബി ജോയ്, ബേസിൽ മുക്കത്ത്, ജസ്റ്റീന ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.