സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: വത്തിക്കാൻ മാധ്യമവിഭാഗം ഇനിമുതൽ “ഡിക്കാസ്റ്റെറി ഫോർ കമ്യൂണിക്കേഷൻ” അതായത് “ആശയവിനിമയ വിഭാഗം” എന്ന പേരിൽ അറിയപ്പെടും.
ഫ്രാൻസിസ് പാപ്പാ തുടക്കമിട്ട നവീകരണ പ്രക്രിയയുടെ ഭാഗമായി വത്തിക്കാന്‍റെ അച്ചടി-റേഡിയൊ-ടെലവിഷൻ വഭാഗങ്ങളെ ഒരു കുടക്കീഴിലാക്കി എസ്.പി.സി (SPC) എന്ന ചുരുക്ക പേരിൽ – “സെക്രട്ടറിയേറ്റ് ഫോർ കമ്യൂണിക്കേഷ”ൻ അതായത്, “വിനിമയ കാര്യാലയം” – ഇറ്റാലിയൻ ഭാഷയിൽ “സെഗ്രെത്തെറീയ പെർ ല കൊമുണിക്കാത്സിയോനെ ” എന്നായിരുന്നു ഇതുവരെയും അറിയപ്പെട്ടിരുന്നത്.
റോമൻ കൂരിയാ നവീകരണ പ്രക്രിയയിൽ പാപ്പായ്ക്ക് സഹായമേകുന്ന കർദ്ദിനാൾ സമിതിയുടെ അഭിപ്രായമനുസരിച്ചാണ് ഫ്രാൻസിസ് പാപ്പാ മാദ്ധ്യമ വിഭാഗത്തിന്‍റെ പേരു മാറ്റിയതെന്ന് വത്തിക്കാൻ പൊതുകാര്യവിഭാഗങ്ങളുടെ ചുമതലയുള്ള നിയുക്ത കർദ്ദിനാൾ ജൊവാന്നി ആഞ്ചെലൊ ബെച്ചു അറിയിച്ചു.
ഫെബ്രുവരി 27-ന് ഒപ്പുവച്ച വിജ്ഞാപനം ജൂൺ 23 ശനിയാഴ്ചയാണ് പരസ്യപ്പെടുത്തപ്പെടുത്തിയത്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.