സ്വന്തം ലേഖകൻ
റോം: ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി, യേശുവിന്റെ ജനനം പുൽക്കൂടുകളുടെ മാതൃകകളിലൂടെ ആസ്വാദകരായ ലോകജനതയ്ക്ക് മുൻപിൽ എത്തിക്കാൻ വത്തിക്കാന്റെ നേതൃത്വത്തിൽ ഒരുക്കിയ മനോഹരമായ 100 പുൽക്കൂടുകളുടെ അന്തർദേശീയ പ്രദർശനം ഈ 13 -ന് അവസാനിക്കും. ഇത്തവണ 126 പുൽക്കൂടുകളാണ് പ്രദർശനത്തിനുള്ളത്.
നവസുവിശേഷ പ്രചാരണത്തിനുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ ഉത്തരവാദിത്തത്തിലാണ് ഈ പ്രദര്ശനം ക്രമീകരിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും, വിവിധ പ്രാദേശിക പാരമ്പര്യങ്ങളിൽ നിർമ്മിക്കുന്ന പുൽക്കൂടുകളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളുടെ എംബസികളുടെ പ്രയത്നമാണ് ഇതിനു പിന്നിൽ.
പുൽക്കൂടുകൾ വളരെ വ്യത്യസ്തത നിറഞ്ഞവയാണ്, കാരണം; തടി, പ്ലാസ്റ്റർ ഓഫ് പാരീസ്, മാർബിൾ, കല്ലുകൾ, കളിമണ്ണ്, ഉണങ്ങിയ ആഹാര പദാര്ത്ഥങ്ങൾ, പാസ്ത, ബട്ടണുകൾ, തുണികൾ, ഉപയോഗ ശൂന്യമായ വസ്തുക്കൾ, തുടങ്ങി നിരവധി പ്രത്യേകതകളോട് കൂടിയാണ് പുൽക്കൂടുകൾ നിർമ്മിക്കപെട്ടിരിക്കുന്നത്.
“100 ക്രിബ്സ്” എന്ന പേരിൽ ഈ സംരംഭം ആരംഭിച്ചത് 1976 -ൽ മൻലിയോ മെഡാലിയാ എന്ന ഇറ്റലിക്കാരനാണ്. 2018 ഡിസംബർ 7-ന് ആരംഭിച്ച “100 ക്രിബ്സ്” പ്രദർശനം തികച്ചും സൗജന്യമാണ്.
സുന്ദരമായ ചിത്രങ്ങളിലൂടെ ഒരു സഞ്ചാരം
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.