
അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി : വത്തിക്കാന്‍ ചത്വരത്തില്‍ ഉക്രെയ്ന്‍ പാതകകള്‍ പാറിപ്പറന്നു. ഉക്രെയ്ന്‍ രാജ്യത്തിന്‍റെ പതാകകളുമായി 25000 തിര്‍ഥാടകര്‍ ഇന്നലെ ഉച്ചക്ക് ശേഷം നടന്ന ഫ്രാന്‍സിസ് പാപ്പയുടെ ആഞ്ചലൂസ് പ്രസംഗത്തില്‍ പങ്കെടുത്തതോടെ വത്തിക്കാന്‍ ഉക്രെയ്ന്‍ വിഷയത്തില്‍ നിലപാട് കൃത്യമായി വീണ്ടും വ്യക്തമാക്കുകയാണ്.
ഉക്രെയ്നില്‍ സമാധാനത്തിനും തുറന്ന മാനുഷിക ഇടനാഴികള്‍ക്കുമായിപ്പാപ്പ അഭ്യര്‍ത്ഥിച്ചു. യുക്രെയ്നിലെ സമാധാനത്തിനും മാനുഷിക ഇടനാഴികള്‍ ഉറപ്പുനല്‍കുന്നതിനും, യുദ്ധത്തില്‍ ഇരയായവരുടെ, പ്രത്യേകിച്ച് പലായനം ചെയ്യുന്ന അമ്മമാരുടെയും കുട്ടികളുടെയും സഹായത്തിനായി എല്ലാവരും ശ്രമിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ അഭ്യര്‍ത്ഥിച്ചു.
ഉക്രെയ്നിലെ ശത്രുത അവസാനിപ്പിക്കാനും പലായനം ചെയ്യുന്നവര്‍ക്ക് അടിയന്തര സഹായവും പാര്‍പ്പിടവും ലഭിക്കുന്നതിന് മാനുഷിക ഇടനാഴികള്‍ ഉറപ്പാക്കണമെന്നും ഫ്രാന്‍സിസ് പാപ്പ ആവശ്യപെട്ടു.
യുദ്ധം അവസാനിപ്പിച്ച് സമാധാനത്തിനായി വത്തിക്കാന്‍ എന്തിനും തയ്യാറാണെന്ന് വ്യക്തമാക്കിയ പാപ്പ ഉക്രെയ്നിലേക്ക് രണ്ട് കര്‍ദ്ദിനാള്‍മാര്‍ അയച്ചെന്നും വ്യക്തമാക്കി,
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.