
സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: ഉക്രെയ്നില്‍ യുദ്ധം തുടരുന്ന അസാധാരണ സാഹചര്യത്തില്‍ യുദ്ധത്തിനെതിരെ സമാധാന സന്ദേശവുമായി കെഎല്‍സിഎ നെയ്യാറ്റിന്‍കര രൂപത സമിതിയുടെ “യുദ്ധം വേണ്ട സമാധാനം പുലരട്ടെ” കൂട്ടായ്മ.
നെയ്യാറ്റിന്‍കര ബസ്റ്റാന്‍ഡ് ജംഗ്ഷനില്‍ സംഘടിപ്പിച്ച കുട്ടായ്മ നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് ഉദ്ഘാഷനം ചെയ്യ്തു. യുദ്ധ ഭൂമിയില്‍ നിന്ന് പാലായനം ചെയ്യേണ്ടിവരുന്ന വൃദ്ധരും കുട്ടികളുമുള്‍പ്പെടെയുളളവര്‍ മനുഷ്യത്വം അര്‍ഹിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. ഭയത്തില്‍ നിന്നാണ് യുദ്ധമുണ്ടാകുന്നതെന്നും ഉക്രയ്ന് തലമുറകളുടെ നഷ്ടമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെഴുകുതിരി തെളിയിച്ച് സമാധാന പ്രതിജ്ഞ ചെല്ലിയാണ് കുട്ടായ്മ അവസാനിച്ചത്.
രൂപത പ്രസിഡന്‍റ് ആല്‍ഫ്രഡ് വില്‍സണ്‍ അധ്യക്ഷ വഹിച്ച പരിപാടിയില്‍ നെയ്യാറ്റിന്‍കര രൂപത അല്‍മായ കമ്മിഷന്‍ ഡയറക്ടര്‍ ഫാ.എസ് എം അനില്‍കുമാര്‍, ജനറല്‍ സെക്രട്ടറി വികാസ് കുമാര്‍ എം വി, രാജേന്ദ്രന്‍, എം.എം. അഗസ്റ്റിന്‍, സില്‍വസ്റ്റര്‍, സനല്‍ ബോസ്, വിജയന്‍, സിറ്റി അനിത, ഡിജി, ജയപ്രകാശ്, വിപിന്‍ രാജ്, സുനില്‍രാജ്, മഞ്ജു, ഗ്ലാഡ്സ്റ്റണ്‍, ജോസ്, ബിപിന്‍, അരുണ്‍ തോമസ് ജോയി സി, കോണ്‍ക്ളിന്‍ ജിമ്മി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
This website uses cookies.