
അനില് ജോസഫ്
വത്തിക്കാന് സിറ്റി : വത്തിക്കാനില് ഇക്കൊല്ലത്തെ ക്രിസ്മസിന്റെ വരവ് വിളിച്ചോതി പുല്ക്കുടും ക്രിസ്മസ് ട്രീയും ഉദ്ഘാടനം ചെയ്യ്തു. വത്തിക്കാന് ഗവര്ണ്ണര് ആര്ച്ച്ബിഷപ് ഫെര്ണാണ്ടോ വെര്ഗസ് അല്സാഗയും ഗവര്ണ്ണറേറ്റ് സെക്രട്ടറി സിസ്റ്റര് റാഫേല്ല പെത്രീനിയും ചേര്ന്നാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് തിരുപ്പിറവിയുടെ ദൃശ്യങ്ങളും ദീപാലങ്കാരങ്ങളോടുകൂടിയ ക്രിസ്തുമസ് മരവും പൊതുജനങ്ങള്ക്കായി അനാവരണം ചെയ്യ്തത്. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്, സുരക്ഷാമാനദണ്ഡങ്ങള് പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകള്.
പെറുവില്നിന്ന് കൊണ്ടുവന്നിട്ടുള്ള പുല്ക്കുട്ടിലെ രൂപങ്ങളും അലങ്കാരങ്ങളുമുള്ള ക്രിസ്തുമസ് പുല്ക്കൂട് ആന്തെ പ്രദേശത്തുനിന്നുള്ള ജീവിതത്തിന്റെ നേര്ക്കാഴ്ചയാണ് പെറുവിലെ ഹ്വാന്കവേലിക്ക രൂപതയുടെ മെത്രാന് കാര്ലോസ് സല്സെദോ ഒഹേദ, പെറുവിന്റെ വിദേശകാര്യമന്ത്രി ഓസ്കാര് മൗര്തുവ ദേ റൊമാഞ്ഞ എന്നിവരുടെ സാനിധ്യത്തിലായിരുന്നു ചടങ്ങുകള്.
ക്രിസ്തുമസ് മരം കൊണ്ടുവന്നിരിക്കുന്ന ഇറ്റലിയിലെ ത്രെന്തോ പ്രദേശത്തെ അതിരൂപതാധ്യക്ഷന് ലൗറോ തിസിയും, ആന്തലോ നഗരത്തിന്റെ മേയര് ആല്ബെര്ത്തോ പേര്ളിയും, അതോടൊപ്പം, വത്തിക്കാനിലെ പോള് ആറാമന് ശാലയില് ഇത്തവണ ക്രിസ്തുമസ് പുല്ക്കൂട് ഒരുക്കിയ ഇറ്റലിയിലെ വിച്ചെന്സ പ്രദേശത്തുനിന്നുള്ള വിശുദ്ധ ബര്ത്തലോമിയോ ഇടവകയില്നിന്നുള്ള വിശ്വാസികളും ചടങ്ങുകളില് സംബന്ധിച്ചു.
സൈലന്റ് ് നൈറ്റെന്ന മനോഹരമായ ക്രിസ്ഗസ് ഗാനം ഉയര്ന്നതോടെയാണ് ദീപാലകൃതമായ ക്രിസ്മസ് ട്രീയില് ദീപങ്ങള് തെളിഞ്ഞത്.
വിശുദ്ധ പത്രോസിന്റെ ചത്വരത്തില് സ്ഥാപിച്ചിട്ടുള്ള ക്രിസ്തുമസ് ക്രിബ് ക്രിസ്തുവിന്റെ ജ്ഞാനസ്നാനത്തിരുന്നാള് ആഘോഷിക്കുന്ന 2022 ജനുവരി ഒന്പത് വരെ വിശുദ്ധ പത്രോസിന്റെ നാമധേയത്തിലുള്ള ബസലിക്കയുടെ മുന്പില് ഉണ്ടാകുമെന്ന് വത്തിക്കാന് വാര്ത്താ വിഭാഗം അറിയിച്ചു
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.