സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ നിർമ്മാണം പുരോഗമിക്കുന്ന പുൽക്കൂടിന്റെ പരമ്പരാഗത ഉദ്ഘാടനവും, ക്രിസ്മസ് ട്രീയുടെ വിളക്കുകളുടെ ഉദ്ഘാടനവും ഡിസംബർ 5 വ്യാഴാഴ്ച വൈകുന്നേരം 4:30-ന് നടക്കും. ചടങ്ങിന് കർദിനാൾ ജുസെപ്പെ ബെർത്തെല്ലോയും, വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റ് പ്രസിഡന്റും സെക്രട്ടറി ജനറലുമായ ബിഷപ്പ് ഫെർണാണ്ടോ വെർഗെസ് അൽസാഗയും നേതൃത്വം വഹിക്കും.
2019 ലെ ക്രിസ്മസിനായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ പുൽക്കൂട് സജ്ജമാക്കുന്നത് ട്രെന്റോ പ്രവിശ്യയിലെ വൽസുഗാനയിലെ സ്കുരെല്ലേ മുനിസിപ്പാലിറ്റിയാണ്. അതേസമയം, പുൽക്കൂടിന് സമീപം സ്ഥാപിച്ചിരിക്കുന്ന 26 മീറ്റർ ഉയരമുലള്ള ക്രിസ്തുമസ് ട്രീ ഏഷ്യാഗോയിലെ ഉയർന്ന പ്രദേശങ്ങളിൽ നിന്നാണ് കൊണ്ടുവന്നിരിക്കുന്നത്.
2018 ഒക്ടോബർ-നവംബർ മാസങ്ങളിൽ ട്രിവെനെറ്റോയ്ക്കും സമീപപ്രദേശങ്ങൾക്കും ഏറെകേടുപാടുകൾ ഉണ്ടാക്കിയ കൊടുങ്കാറ്റിന്റെ ഓർമ്മയുമായി ബന്ധപ്പെട്ടാണ് ഇത്തവണത്തെ ക്രിസ്തുമസ് ട്രീയും പുൽക്കൂടും രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഈ വർഷം പോൾ ആറാമൻ ഹാളിനുള്ളിൽ പുൽക്കൂട് നിർമ്മിക്കുന്നത് ട്രെവിസോ പ്രവിശ്യയിലെ പാരെ ദി കൊനെലിയാനോ എന്ന ആർട്ടിസ്റ്റിക് ക്രിബ് ഗ്രൂപ്പാണ്.
2020 ജനുവരി 12 ഞായറാഴ്ച, കർത്താവിന്റെ സ്നാനത്തിന്റെ തിരുനാളുവരെ പുൽക്കൂടും ക്രിസ്മസ് ട്രീയും വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലുണ്ടാകും.
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.