സ്വന്തം ലേഖകന്
വത്തിക്കാന് സിറ്റി: പോളണ്ടിലെ ഏല്ക്ക് മലയില്നിന്നും എത്തുന്ന ക്രിസ്തുമസ്മരവും, തെക്കെ ഇറ്റലിയിലെ മോന്തേ വിര്ജീനിയയിലെ ജനങ്ങള് ഒരുക്കുന്ന പുല്ക്കൂടും ലോകത്തിന് ഭക്തിരസം പകരുന്ന വത്തിക്കാനിലെ കൗതുകമായിരിക്കും ഈ ക്രിസ്തുമസ്സില്!
2017-ലെ സവിശേഷമായ ഈ പുല്ക്കൂട് ഡിസംബര് 7-ന് തുറക്കും. ഒക്ടോബര് 25-Ɔ൦ തിയതി ബുധനാഴ്ച ഇറക്കിയ പ്രസ്സ് ഓഫിസിന്റെ പ്രസ്താവനയാണ് വത്തിക്കാനിലെ ക്രിബ്ബിന്റെ വിവരങ്ങള് പുറത്തുവിട്ടത്.
18-Ɔ൦ നൂറ്റാണ്ടിന്റെ നെപ്പോളിത്തന് വാസ്തുഭംഗിക്കൊപ്പം 6 അടി പൊക്കത്തിലുള്ള കളിമണ് ബഹുവര്ണ്ണ ക്രിസ്തുമസ് രൂപങ്ങള് പുല്ക്കൂട്ടില് കാരുണ്യത്തിന്റെ ആര്ദ്രമായ രംഗങ്ങള് ചിത്രീകരിക്കും. തുണിയില് തുന്നിയ പരമ്പാഗത വസ്ത്രങ്ങളണിയുന്ന പ്രതിമകള്ക്ക് പളുങ്കിന്റെ കണ്ണുകള് ജീവന് പകരും.
80 അടിയില് അധികം ഉയരമുള്ള പോളണ്ടില്നിന്നും എത്തുന്ന പൈന്വൃക്ഷം പുല്ക്കൂടിന്റെ വലതുവശത്ത് ഉയര്ന്നുനില്ക്കും. വടക്കു-കിഴക്കന് പോളണ്ടിലെ ഏല്ക്ക് മലമ്പ്രദേശത്തുനിന്നും 2000 കി. മി. ദൂരം റോഡുമാര്ഗ്ഗം സഞ്ചരിച്ചാണ് ക്രിസ്തുമസ്മരം വത്തിക്കാനില് എത്തുന്നത്. ഇറ്റലിയിലെ ഭൂകമ്പബാധിത പ്രദേശത്തെ ക്ലേശിക്കുന്ന കുട്ടികളും, വിവിധ ആശുപത്രികളില് ക്യാന്സര് രോഗവുമായി കഴിയുന്ന കുട്ടികളും ഒരുക്കുന്ന കളിമണ്ണിന്റെ ബഹുവര്ണ്ണ അലങ്കാരഗോളങ്ങളും നക്ഷത്രങ്ങളും പുല്ക്കൂട്ടിലെ ഉണ്ണിക്ക് ഉപഹാരമായി ക്രിസ്തുമസ്സ്മരത്തില് സ്ഥാനംപിടിക്കും.
ക്രിബ്ബിന്റെ നിര്മ്മാണപ്രവര്ത്തനങ്ങള്ക്ക് നേതൃത്വംനല്കുന്നത് വത്തിക്കാന് ഗവര്ണറേറ്റിലെ ജോലിക്കാരാണ്. വത്തിക്കാന്റെ പ്രസ്സ് ഓഫിസ് മേധാവി ഗ്രെഗ് ബേര്ക്ക് അറിയിച്ചു.
സ്വന്തം ലേഖകന് പാല: പാലയില് കാത്തലിക് കൗണ്സില് ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്മാര് ഭരണങ്ങാനം വിശുദ്ധ അല്ഫോണ്സാ തീര്ഥാടന കേന്ദ്രത്തില്…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന് തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല് സാങ്കേതിക വിദ്യയുടെയും നിര്മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില് ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന് ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: മലങ്കര മാര്ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്സിസ് പാപ്പാ വത്തിക്കാനില് കൂടിക്കാഴ്ച നടത്തി.…
This website uses cookies.