Categories: Vatican

വത്തിക്കാനില്‍ പുല്‍ക്കുടും ക്രുസ്മസ് ട്രീയും ഉദ്ഘാടനം ചെയ്യ്തു

സൈലന്‍റ് ് നൈറ്റെന്ന മനോഹരമായ ക്രിസ്ഗസ് ഗാനം ഉയര്‍ന്നതോടെയാണ് ദീപാലകൃതമായ ക്രിസ്മസ് ട്രീയില്‍ ദീപങ്ങള്‍ തെളിഞ്ഞത്.

അനില്‍ ജോസഫ്

വത്തിക്കാന്‍ സിറ്റി : വത്തിക്കാനില്‍ ഇക്കൊല്ലത്തെ ക്രിസ്മസിന്‍റെ വരവ് വിളിച്ചോതി പുല്‍ക്കുടും ക്രിസ്മസ് ട്രീയും ഉദ്ഘാടനം ചെയ്യ്തു. വത്തിക്കാന്‍ ഗവര്‍ണ്ണര്‍ ആര്‍ച്ച്ബിഷപ് ഫെര്‍ണാണ്ടോ വെര്‍ഗസ് അല്‍സാഗയും ഗവര്‍ണ്ണറേറ്റ് സെക്രട്ടറി സിസ്റ്റര്‍ റാഫേല്ല പെത്രീനിയും ചേര്‍ന്നാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് തിരുപ്പിറവിയുടെ ദൃശ്യങ്ങളും ദീപാലങ്കാരങ്ങളോടുകൂടിയ ക്രിസ്തുമസ് മരവും പൊതുജനങ്ങള്‍ക്കായി അനാവരണം ചെയ്യ്തത്. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍, സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകള്‍.

പെറുവില്‍നിന്ന് കൊണ്ടുവന്നിട്ടുള്ള പുല്‍ക്കുട്ടിലെ രൂപങ്ങളും അലങ്കാരങ്ങളുമുള്ള ക്രിസ്തുമസ് പുല്‍ക്കൂട് ആന്തെ പ്രദേശത്തുനിന്നുള്ള ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയാണ് പെറുവിലെ ഹ്വാന്‍കവേലിക്ക രൂപതയുടെ മെത്രാന്‍ കാര്‍ലോസ് സല്‍സെദോ ഒഹേദ, പെറുവിന്‍റെ വിദേശകാര്യമന്ത്രി ഓസ്കാര്‍ മൗര്‍തുവ ദേ റൊമാഞ്ഞ എന്നിവരുടെ സാനിധ്യത്തിലായിരുന്നു ചടങ്ങുകള്‍.

ക്രിസ്തുമസ് മരം കൊണ്ടുവന്നിരിക്കുന്ന ഇറ്റലിയിലെ ത്രെന്തോ പ്രദേശത്തെ അതിരൂപതാധ്യക്ഷന്‍ ലൗറോ തിസിയും, ആന്തലോ നഗരത്തിന്‍റെ മേയര്‍ ആല്‍ബെര്‍ത്തോ പേര്‍ളിയും, അതോടൊപ്പം, വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ ഇത്തവണ ക്രിസ്തുമസ് പുല്‍ക്കൂട് ഒരുക്കിയ ഇറ്റലിയിലെ വിച്ചെന്‍സ പ്രദേശത്തുനിന്നുള്ള വിശുദ്ധ ബര്‍ത്തലോമിയോ ഇടവകയില്‍നിന്നുള്ള വിശ്വാസികളും ചടങ്ങുകളില്‍ സംബന്ധിച്ചു.

സൈലന്‍റ് ് നൈറ്റെന്ന മനോഹരമായ ക്രിസ്ഗസ് ഗാനം ഉയര്‍ന്നതോടെയാണ് ദീപാലകൃതമായ ക്രിസ്മസ് ട്രീയില്‍ ദീപങ്ങള്‍ തെളിഞ്ഞത്.

വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സ്ഥാപിച്ചിട്ടുള്ള ക്രിസ്തുമസ് ക്രിബ് ക്രിസ്തുവിന്‍റെ ജ്ഞാനസ്നാനത്തിരുന്നാള്‍ ആഘോഷിക്കുന്ന 2022 ജനുവരി ഒന്‍പത് വരെ വിശുദ്ധ പത്രോസിന്‍റെ നാമധേയത്തിലുള്ള ബസലിക്കയുടെ മുന്‍പില്‍ ഉണ്ടാകുമെന്ന് വത്തിക്കാന്‍ വാര്‍ത്താ വിഭാഗം അറിയിച്ചു

vox_editor

Recent Posts

5th Easter Sunday_2026_വഴിയും സത്യവും ജീവനും (യോഹ 14:1-12)

പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…

5 days ago

4th Easter Sunday_2026_ഇടയനും ആടുകളും (യോഹ 10:1-10)

പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…

2 weeks ago

മുറിവുകളുമായി ഉത്ഥിതൻ (യോഹ 20:19-31)

പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…

4 weeks ago

ശൂന്യമായ കല്ലറ

ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ്‌ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…

1 month ago

Easter_2026_ഉത്ഥിതനും ക്രൂശിക്കപ്പെട്ടവരും

ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…

1 month ago

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

1 month ago