ഷെറിൻ ഡൊമിനിക്
വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ ഈ വർഷത്തെ ക്രിസ്മസ് ട്രീയും പുൽക്കൂടും ഡിസംബർ 7-ന് ഉത്ഘാടനം ചെയ്യപ്പെടും. ഈ വർഷത്തെ ക്രിസ്മസ് ട്രീ എത്തിയത് വടക്കൻ ഇറ്റലിയിലെ ഫ്രുലി വെനേസിയ ജൂലിയായിലെ പോർദേനോനിൽ നിന്നാണ്.
സെന്റ് പീറ്റേഴ്സ് സ്‌കെയറിൽ വ്യാഴാഴ്ച രാവിലെയാണ് 4.5 ടൺ ഭാരവും 23 മീറ്റർ ഉയരവുമുള്ള ക്രിസ്മസ് ട്രീ സ്ഥാപിക്കപ്പെട്ടത്.
ഈ വർഷത്തെ ക്രിസ്മസ് ട്രീയോട് ചേർന്നുള്ള പുൽക്കൂടിന്റെ പുതുമയെന്നത് അത് മണലിൽ ഉടലെടുത്ത കലാസൃഷ്ടിയാണെന്നുള്ളതാണ്.
സെന്റ് പീറ്റേഴ്സ് സ്‌കെയറിൽ ദൈവത്തിന്റെ മനുഷ്യാവതാരം ഓർമിപ്പിക്കുന്ന പുൽക്കൂടും ക്രിസ്മസ് ട്രീയും ഒരുക്കുന്ന പാരമ്പര്യം 1982-ൽ വി. ജോൺ പോൾ രണ്ടാമൻ പാപ്പയാണ് ആരംഭിച്ചത്. ആ വർഷം അദ്ദേഹത്തിന് ക്രിസ്മസ് ട്രീ തന്റെ ജന്മ ദേശമായ പോളണ്ടിൽ നിന്നും ദൂരം വക വയ്ക്കാതെ സമ്മാനം നൽകിയത് ഒരു കൃഷിക്കാരനായിരുന്നു. അതിനു ശേഷം ഓരോ വർഷവും വത്തിക്കാനിലേക്ക് ക്രിസ്മസ് ട്രീ എത്തിക്കുന്നത് മഹനീയമായ ബഹുമതി ആയാണ് യൂറോപ്യൻ രാജ്യങ്ങളും ഇറ്റാലിയൻ പ്രവശ്യകളും കരുതുന്നത്.
ഡിസംബർ 7-ന് ഉത്ഘാടനം ചെയ്യപ്പെടുന്ന ക്രിസ്മസ് ട്രീ ജനുവരി 13 വരെ വത്തിക്കാനെ പ്രകാശപൂരിതമാക്കി നിലകൊള്ളും.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.