
അനിൽ ജോസഫ്
തിരുവനന്തപുരം: കേരള കത്തോലിക്ക മെത്രാന്‍ സമിതി ബൈബിള്‍ കമ്മീഷന്‍റെ കീഴിലുള്ള കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ലോഗോസ് ബൈബിള്‍ ക്വിസില്‍ പങ്കെടുത്തത് ലക്ഷങ്ങള്‍. കത്തോലിക്കാ സഭക്ക് കീഴിലെ വിവിധ പള്ളികളിലും സ്ഥാപനങ്ങളിലുമായി ഉച്ചകഴിഞ്ഞ് രണ്ടിനാണ് ലോഗോസ് ക്വിസ് ക്രമീകരിച്ചിരുന്നത്. ബൈബിള്‍ ക്വിസില്‍ അഞ്ചര ലക്ഷം പേരാണു കേരളത്തില്‍ വിവിധ രൂപതകളില്‍ പങ്കെടുത്തത്.
പ്രായ വ്യത്യാസമില്ലാതെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മുതല്‍ മുതു മുത്തച്ചനും മുത്തശ്ശിക്കും വരെ വിവിധ കാറ്റഗറികളിലായി ഒരേ ഹാളില്‍ ഒരുമിച്ച് പരീക്ഷയില്‍ പങ്കെടുക്കാമെന്നത് ലോഗോസ് ക്വിസിന്‍റെ മാത്രം പ്രത്യേകതയാണ്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലും ക്വിസ് സംഘടിപ്പിച്ചിരുന്നത് ക്വിസിനെ ജനകീയമാക്കി. ഇത് ഇരുപതാം വര്‍ഷമാണ് ലോഗോസ് ക്വിസ് നടത്തപ്പെടുന്നത്.
രൂപതാടിസ്ഥാനത്തില്‍ 60,788 പേരെ പങ്കെടുപ്പിക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയാണ് ലോഗോസ് പരീക്ഷാര്‍ത്ഥികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്. തൃശൂര്‍, പാലാ രൂപതകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
തിരുവനന്തപുരം ലത്തീന്‍ രൂപത ലോഗോസ് ക്വിസിനായി പ്രത്യേക ആപ്പ് വരെ പുറത്തിറക്കിയിരുന്നു. മലയോര മേഖല ഉള്‍പ്പെടുന്ന നെയ്യാറ്റിന്‍കര രൂപതയില്‍ കനത്ത മഴയെയും അവഗണിച്ചാണ് പരീക്ഷാര്‍ത്ഥികള്‍ വിവിധ ഇടങ്ങളില്‍ ക്വിസില്‍ പങ്കെടുത്തത്. ഈ വര്‍ഷവും ഭിന്നശേഷിക്കാര്‍ ലോഗോസ് മത്സരങ്ങളില്‍ പങ്കെടുത്തു.
ലോഗോസ് സെമിഫൈനല്‍ പരീക്ഷ നവംബര്‍ 10-ന് കോഴിക്കോട്, ആലുവ, കൊല്ലം എന്നീ കേന്ദ്രങ്ങളിലും; മെഗാഫൈനല്‍ നവംബര്‍ 23, 24 തീയതികളില്‍ പാലാരിവട്ടം പി.ഒ.സി.യിലും നടക്കുമെന്നു ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.ജോണ്‍സണ്‍ പുതുശേരി അറിയിച്ചു.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.