Categories: Kerala

ലോക്ഡൗണ്‍; പിതാവിന്റെ മൃതസംസ്കാര ചടങ്ങില്‍ പങ്കെടുക്കാനാകാതെ വൈദികരായ മക്കള്‍; ചടങ്ങുകള്‍ ഓണ്‍ലൈനില്‍ കണ്ടു

രാവിലെ 9 മണിക്കാണ് മൃതസംസ്കാര ചടങ്ങുകള്‍ നടന്നത്...

അനിൽ ജോസഫ്‌

കാട്ടാക്കട: ലോക്ഡൗണ്‍ കാരണം പിതാവിന്റെ മൃതസംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനാകാതെ വൈദികരായ മക്കള്‍, ഓണ്‍ലൈനില്‍ ചടങ്ങുകള്‍ കണ്ടു. കാട്ടാക്കട കട്ടയ്ക്കോട്, മുഴവന്‍കോട്, കരിക്കകംന്തലവീട്ടില്‍, ജെ.റാഫേല്‍ (89) ന്റെ മൃതസംസ്കാര ചടങ്ങുകളിലാണ് നെയ്യാറ്റിന്‍കര രൂപതാഗംങ്ങളായ വൈദീകര്‍ ഫാ.ഗ്രിഗറി ആര്‍ബിക്കും ഫാ.ഡൈനീഷ്യസ് ആര്‍ബിക്കും പങ്കെടുക്കാനാവാതെ ഓണ്‍ലൈനില്‍ ചടങ്ങുകള്‍ വീക്ഷിച്ചത്.

കട്ടയ്ക്കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തില്‍ ഇന്ന് (14 04 2020) രാവിലെ 9 മണിക്കാണ് മൃതസംസ്കാര ചടങ്ങുകള്‍ നടന്നത്. സര്‍ക്കാര്‍ നിര്‍ദേശമുളളതിനാല്‍ 10 പേര്‍ മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്.

ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ അധ്യാപകനായ ഫാ.ഗ്രിഗറി ആർബി കഴിഞ്ഞ ഒരു വര്‍ഷമായി ജര്‍മ്മനിയിലെ മ്യൂണ്‍സ്റ്റര്‍ രൂപതയിലെ റൊസെന്‍ഡാളിലെ സെന്‍റ് ഫാബിയന്‍ & സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ സേവനമനുഷ്ടിക്കുകയാണ്. നിലവില്‍ ജര്‍മനിയില്‍ കോവിഡ് വ്യാപനത്തെ തുടർന്ന് ഏപ്രില്‍ 19 വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുയാണ്.

ഫാ.ഡൈനീഷ്യസ് ആർബി വടക്കെ ഇന്ത്യയിലെ ഗ്വോളിയാര്‍ രൂപതയിലെ സെന്റ് പയസ് സ്കൂൾ മാനേജരും പ്രിൻസിപ്പാളുമായി സേവനം ചെയ്യുകയാണ്.

പരേതന്റെ ഭാര്യ: ബ്രിജിത്താള്‍;
മറ്റ് മക്കള്‍: ക്രിഷൻസ്യ (റിട്ട: റ്റീച്ചര്‍); ട്രീസാമ്മ (റിട്ട: റ്റീച്ചര്‍); രാജന്‍ റാഫേല്‍ (സ്നേഹപ്രവാസി മാസിക);
ക്ലാറന്‍സ് (ആര്‍.ബി.ഡ്രൈവിഗ് സ്കൂള്‍ കാട്ടാക്കട).
മരുമക്കള്‍: റോബര്‍ട്ട് (റിട്ട:കെഎസ്ആര്‍ടിസി); സെല്‍വ്വദാസ് (റിട്ട: സബ് ഇന്‍സ്പെക്ടര്)

പ്രാര്‍ത്ഥന 17/4/2020 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് കട്ടയ്ക്കോട് സെന്റ്‌ ആന്‍റണീസ് ഫെറോനാ ദേവാലയത്തിൽ നടക്കും.

vox_editor

Recent Posts

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 weeks ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 weeks ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

3 weeks ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

4 weeks ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

4 weeks ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

4 weeks ago