സ്വന്തം ലേഖകൻ
റോം: ലോകമെങ്ങും ലോക്ക് ടൗണിലാണല്ലോ! ലോകത്തെമ്പാടുമുള്ള മലയാളികൾക്കായി, വിശുദ്ധവാരം കൂടുതൽ അർത്ഥവത്താക്കാൻ സഹായകമാകുന്ന തരത്തിലുള്ള വിശുദ്ധ വാരചിന്തകളുമായി Colour Plus Creatives സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഈ വിശുദ്ധ വാരചിന്തകൾ “രക്ഷകനോടൊത്ത് അവന്റെ പീഡാനുഭവ-കുരിശുമരണ-ഉതഥാന രഹസ്യങ്ങളിലൂടെ ഒരു തീർത്ഥയാത്ര”യാണ്. ഹ്രസ്വവീഡിയോകളിലൂടെയാണ് വിശുദ്ധ വാരചിന്തകൾ അവതരിപ്പിക്കുന്നത്.
വിവിധ കലാമേഖലകളിൽ അഭിരുചിയും താല്പര്യവുമുള്ള കലാകാരന്മാരുടെ ഒരു കൂട്ടായ്മയാണ് Colour Plus Creatives. ശ്രീ.ഡൽറ്റസ് നേതൃത്വം കൊടുക്കുന്ന ഈ സംരഭത്തിൽ ലോകത്തിലെ പലഭാഗങ്ങളിലുള്ള വൈദീകരും അല്മായരും സന്യാസിനികളും ഭാഗമാകുന്നു.
വിശുദ്ധ വാരചിന്തകൾക്കായി ഈ യൂട്യൂബ് ലിങ്ക് സന്ദർശിക്കുക: https://www.youtube.com/channel/UCqcd6LoDyOSZ2fzg7uUcbTw
വിശുദ്ധ വാരചിന്തകൾക്കായി ഈ ഫേസ്‌ബുക്ക് പേജ് സന്ദർശിക്കുക: https://www.facebook.com/217186268375915/posts/2884958284932020/?sfnsn=scwspmo&extid=WItyyltjlZciwCwC&d=n&vh=e
ധ്യാനചിന്തകൾ പങ്കുവെയ്ക്കുന്നത് കർമ്മലീത്ത സഭയിലെ പ്രൊവിൻഷ്യൽ ഡോ.അഗസ്റ്റിൻ മുള്ളൂർ, ഫാ.രാജൻ ഫൗസ്റ്റോ, ഡോ.ജോയ് പൈനേടത്ത്, ഡോ.മിൽട്ടൺ ജേക്കബ്, ഡോ.ഇഗ്നേഷ്യസ് കുന്നുംപുറത്ത് ocd, ഡോ.ടോമി ഫിലിപ്പ് SAC, ഡോ.തോമസ്സ് മരോട്ടിക്കാപ്പറമ്പിൽ Ocd എന്നിവരാണ്.
വിശുദ്ധ വാരചിന്തകളിലെ ഗാനങ്ങളുടെ രചനയും, സംഗീതവും, പശ്ചാത്തല സംഗീതവും, റെക്കോർഡിങ്ങും നിർവഹിച്ചിരിക്കുന്നത് ശ്രീ.ഡൽറ്റസാണ്. ഫാ.സനോജാണ് വീഡിയോ എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത്. കൂടാതെ ഫാ.നെൽസൺ ഡിസിൽവ, ഫാ.സനോജ്, ഫാ.ജിബു, ഫാ.ജോൺസൺ, ശ്രീന, ഷീബ, ജൂലിയ, ലീബ എന്നിവരും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.