മനു കമുകിൻകോട്
ബാലരാമപുരം: ലോകത്ത് നവോത്ഥാനത്തിന് ആദ്യം തുടക്കം കുറിച്ചത് ക്രിസ്തുദേവനാണെന്ന് സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി കടകംപളളിസുരേന്ദ്രന്. രണ്ടായിരം വര്ഷം മുമ്പ് നിലനിന്നിരുന്ന അന്ധവിശ്വാസങ്ങള്ക്കെതിരെയും അനാചാരങ്ങള്ക്കെതിരെയും ചാട്ടവാര് വീശിയ നവോത്ഥാന നായകനാണ് ക്രിസ്തുവെന്നും മന്ത്രി പറഞ്ഞു. കമുകിന്കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ തീര്ത്ഥാടന സൗഹൃദ സന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയത് കേരളത്തില് ആചാരലംഘനത്തിന്റെ ആദ്യരൂപമാണെന്നും ഇത്തരത്തിളള പല ആചാരലംഘനങ്ങളിലൂടെയായുമായണ് കേരള സമൂഹം ഇന്നനുഭവിക്കുന്ന സമത്വവും സ്വതന്ത്ര്യവും ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. ക്രിസ്തുമതം കലോചിതമായ മാറ്റങ്ങള് ഉള്ക്കൊണ്ടാണ് ശക്തിയാര്ജ്ജിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
എം.എല്.എ. കെ.ആന്സലന് അധ്യക്ഷത വഹിച്ച പരിപാടിയില് ബാലരാമപുരം വലിയപളളി ഇമാം അല്ഹാജ് പാച്ചല്ലൂര് അബ്ദുള് സലീം മൗലവി, ശിവഗിരിമഠം ജനറല് സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, കിടാരക്കുഴി ഇടവക വികാരി ഫാ.ജോര്ജ്ജ്കുട്ടി, ഇടവക വികാരി ഫാ.ജോയി മത്യാസ് തുടങ്ങിയവര് പ്രസംഗിച്ചു.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.