സ്വന്തം ലേഖകൻ
വത്തിക്കാന്‍ സിറ്റി: കർദ്ദിനാൾ തിരുസംഘത്തിലേക്ക് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നായി 13 പുതിയ കർദിനാളുമാരെ കൂടി തെരെഞ്ഞെടുത്തിരിക്കുകയാണ് ഫ്രാൻസിസ് പാപ്പ. ആഫ്രിക്ക, ഏഷ്യ (ബ്രൂണിയിൽനിന്നും ഫിലിപ്പൈൻസിൽനിന്നും), നോർത്ത് അമേരിക്ക, സൗത്ത് അമേരിക്ക, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പുതിയ കർദിനാളുമാർ. ഞായറാഴ്ച ത്രികാല പ്രാർത്ഥനയ്ക്കുശേഷമായിരുന്നു പാപ്പയുടെ പ്രഖ്യാപനം. നവംബർ 28നു നടക്കുന്ന കൺസിസ്റ്ററിയിൽ വച്ച് പുതിയ കർദിനാളുമാർ ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും.
വാഷിംഗ്ടൺ ആർച്ച് ബിഷപ്പ് വിൽട്ടൺ ഗ്രിഗറി, മെത്രാൻമാരുടെ സിനഡിന്റെ സെക്രട്ടറി ജനറലായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട മാരിയോ ഗ്രച്ച്, കർദ്ദിനാൾ ആഞ്ചലോ ബെച്യു രാജിവെച്ച ഒഴിവിൽ വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള തിരുസംഘത്തിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ബിഷപ്പ് മര്‍ച്ചെലോ സെമെറാരോ, ചിലിയിലെ സാന്തിയാഗോ ആർച്ച് ബിഷപ്പ് സെലസ്റ്റിനോ ഏയോസ് ബ്രാകൊ, കിഗാളി ആർച്ച് ബിഷപ്പ് ആൻറ്റോയിൻ കബാണ്ട, ഫിലിപ്പീൻസിലെ കാപ്പിസ് ആർച്ച് ബിഷപ്പ് ജോസ് ഫുയർട്ടേ, ബ്രൂണയിൽ നിന്നും കൊർണേലിയൂസ് സിം, ഇറ്റലിയിൽ നിന്നും ആർച്ച് ബിഷപ്പ് അഗസ്റ്റോ പൗലോ ലോജുഡിസ്, ഫ്രാ മൗറോ ഗംബേറ്റി, മോൺസിഞ്ഞോർ എൻറികോ ഫെറോസി, മെക്സിക്കോയിൽ നിന്നും എമിരിറ്റസ് ബിഷപ്പ് ഫിലിപ്പ് അരിസ്മെൻഡി എസ്കൂവൽ, ആർച്ച് ബിഷപ്പ് സിൽവാനോ മരിയ തോമാസി, ഫാ.റെനീറോ കന്താലമെസ എന്നിവരാണ് പുതിയതായി തെരെഞ്ഞെടുക്കപ്പെട്ടവർ.
2001 മുതൽ 2004 വരെ അമേരിക്കൻ മെത്രാൻ സമിതിയുടെ അധ്യക്ഷ പദവി വഹിച്ചിരുന്നയാളാണ് ആർച്ച് ബിഷപ്പ് വിൽട്ടൺ ഗ്രിഗറി. 2005 മുതൽ 2019-ൽ വാഷിംഗ്ടൺ ആർച്ച് ബിഷപ്പായി നിയമനം ലഭിക്കുന്നതുവരെ അറ്റ്ലാൻറ്റ അതിരൂപതയിലാണ് ഗ്രിഗറി സേവനം ചെയ്തിരുന്നത്. കർദ്ദിനാൾ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യത്തെ ആഫ്രിക്കനമേരിക്കൻ ബിഷപ്പെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്.കർദ്ദിനാൾ തിരുസംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫാ.റെനീറോ കന്താലമെസ പാപ്പയുടെ ധ്യാനഗുരുവാണ്.
പുതുതായി തെരെഞ്ഞെടുക്കപ്പെട്ടവരിൽ 9 പേർ 80 വയസ്സിന് താഴെ പ്രായമുള്ളവരാണ്. ഇവർക്കും അടുത്ത സഭാതലവനെ (പാപ്പായെ) തെരഞ്ഞെടുക്കുന്ന കോൺക്ലേവിൽ വോട്ട് ചെയ്യാൻ അവകാശമുണ്ടായിരിക്കും.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.
View Comments
how long should we wait for a Cardnial.......