ഫാ. ദീപക് ആന്റോ
തിരുവനന്തപുരം: ലത്തീൻ സമുദായ സംഗമ മുന്നൊരുക്കത്തോടനുബന്ധിച്ച് തിരുവനത്തപുരം ലത്തീൻ അതിരൂപതയുടെ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയും മീഡിയ കമ്മീഷനും ഒത്തുചേർന്ന് സംഘടിപ്പിച്ച ‘ചിത്രരചനാ മത്സരം’ ശ്രീ. കാനായി കുഞ്ഞിരാമനോടൊപ്പം മത്സരിച്ചു ചിത്രം വരച്ച് കുട്ടികൾ അവിസ്മരണീയമാക്കി.
ഞായറാഴ്ച ശംഖുമുഖം മത്സ്യകന്യക പാർക്കിൽ സംഘടിപ്പിച്ച
ചിത്രരചനാ മത്സരത്തിന് കാഴ്ചക്കാരായും പങ്കാളികളായും കുട്ടികളോടൊപ്പം നിരവധി പേരാണ് എത്തിച്ചേർന്നത്. വിദ്യാഭ്യാസ സമിതി ഡയറക്ടർ ഫാ. ഡൈസൻ അധ്യക്ഷതവഹിച്ച ഉദ്‌ഘാടന ചടങ്ങുകൾക്ക് ശേഷം, പൂന്തുറ, വിഴിഞ്ഞം പള്ളിത്തുറ, അഞ്ചുതെങ്ങ്, കഠിനംകുളം സ്കൂളുകളിൽനിന്നും തിരുവനന്തപുരം നഗരത്തിലെ മറ്റുപല സ്കൂളുകളിൽനിന്നുമുള്ള കുട്ടികൾ ശ്രീ. കാനായി കുഞ്ഞിരാമൻ സാറിനൊപ്പം വരച്ചു.
കടലും കടൽ മനുഷ്യരും തന്നെ സർഗ്ഗ ജീവിതത്തിന് പ്രചോദനം ആയിരുന്നുവെന്ന് ശ്രീ. കാനായി കുഞ്ഞിരാമൻ സാർ പറഞ്ഞു. കല എന്നതൊരു ഭാഷയാണ്. ആ ഭാഷയുപയോഗിച്ചു മനുഷ്യനെ രസിപ്പിക്കുക, മനസ്സിനെ ശുദ്ധീകരിക്കുക എന്നതാണ് തന്റെ കലയുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അരികുകളിലേക്ക് തള്ളപ്പെടേണ്ടവരല്ല കടലും കടൽ ജീവിതങ്ങളും എന്ന തിരിച്ചറിവ് പൊതുസമൂഹത്തിൽ ഉണ്ടാകണമെന്ന് ഉദ്‌ഘാടന സന്ദേശത്തിൽ ഫാ. ഡൈസൻ പറഞ്ഞു.
തുടർന്ന്, ചിത്രരചനാ മത്സരത്തിൽ ശ്രീ. കാനായി കുഞ്ഞിരാമൻ സാർ തന്നെ മത്സ്യകന്യക ശില്പത്തിന് സമീപംവച്ച് ഒരു ചിത്രം വരച്ചു കൊണ്ടു മത്സരത്തിന് തുടക്കം കുറിച്ചു. സാറിന്റെ ചിത്രം വര കണ്ടതോടെ കുട്ടികളും ആവേശത്തോടെ ചിത്രം വരക്കുന്നത് കണ്ടപ്പോൾ അവിടെ കൂടിയവർക്ക് ആനന്ദത്തിന്റെ നിമിഷങ്ങളായിരുന്നു.
കടൽ സംസ്കാരത്തെയും തീര സംരക്ഷണത്തെയും തീര ശുചിത്വത്തെയും ആസ്പദമാക്കി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിൽ നിന്ന് ഉൾപ്പെടെയുള്ള വിവിധ സ്കൂളുകളിൽ നിന്നും ഇരുനൂറോളം കുട്ടികളാണ് ഒത്തുകൂടിയത്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.