
അഡ്വ. ഷെറി ജെ. തോമസ്
എറണാകുളം: ലത്തീൻ കത്തോലിക്ക ജാതി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സംശയങ്ങൾക്ക് പരിഹാരമാവുന്നു. ബിഷപ്പുമാർ നൽകുന്ന സർട്ടിഫിക്കറ്റ് രേഖയായി പരിഗണിക്കണമെന്ന്, കൊല്ലം ജില്ലക്കാരനായ യുവാവ് നൽകിയ ഹർജിയിലാണു കോടതിയുടെ ഈ പരാമശം.
1947-ന് മുൻപ് ലത്തീൻ കത്തോലിക്ക വിശ്വാസികളായി ചേർന്നവർക്ക് മാത്രമേ ജാതി സർട്ടിഫിക്കറ്റ് നൽകാവൂ എന്ന 4.11.10 തീയതിയിലെ സർക്കാർ ഉത്തരവിൽ 1947 എന്ന ഭാഗം എടുത്തുകളയുകയും ബന്ധപ്പെട്ട ബിഷപ്പുമാർ നൽകുന്ന സർട്ടിഫിക്കറ്റ് റവന്യൂ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിന് സഹായകരമായ രേഖയായി പരിഗണിക്കണമെന്ന് ഭേദഗതി വരുത്തുകയും ചെയ്തുകൊണ്ട് 4.4.12 തീയതി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, പിന്നീടും ബിഷപ്പുമാരുടെ കത്തിന് കാര്യമായ പരിഗണന നൽകാതെ പലർക്കും ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായി.
ഈ പശ്ചാത്തലത്തിലാണ് കൊല്ലം ജില്ലക്കാരനായ യുവാവ് നൽകിയ ഹർജിയിൽ ബിഷപ്പ് നൽകുന്ന സർട്ടിഫിക്കറ്റ് രേഖയായി കണക്കാക്കാനും 1947 എന്ന വർഷം ഒഴിവാക്കിയ ഉത്തരവ് കണക്കിലെടുക്കാനും, ഉപജാതികൾ എന്ത് തന്നെയാണെങ്കിലും ലത്തീൻ കത്തോലിക്കാ എന്ന ജാതി സർട്ടിഫിക്കറ്റ് നൽകണമെന്ന 2010 ലെ ഉത്തരവും കണക്കിലെടുത്ത് 1947 ന് മുമ്പ് ലത്തീൻ കത്തോലിക്ക വിശ്വാസത്തിൽ ചേർന്നവർക്ക് കിർത്താഡ്സിന്റെ അന്വേഷണം ആവശ്യമില്ലാതെ തന്നെ ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിന് തഹസിൽദാർ തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടത്.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.