Categories: Kerala

ലത്തീൻ കത്തോലിക്ക ജാതി സർട്ടിഫിക്കറ്റ് – ബിഷപ്പുമാർ നൽകുന്ന സർട്ടിഫിക്കറ്റ് രേഖയായി പരിഗണിക്കണമെന്ന് കോടതി

1947 ന് മുമ്പ് ലത്തീൻ കത്തോലിക്ക വിശ്വാസത്തിൽ ചേർന്നവർക്ക് കിർത്താഡ്സിൻറെ അന്വേഷണം ആവശ്യമില്ലാതെ തന്നെ ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിന് തഹസിൽദാർ തീരുമാനമെടുക്കണം...

അഡ്വ.ഷെറി ജെ.തോമസ്‌

എറണാകുളം: 1947 ന് മുൻപ് ലത്തീൻ കത്തോലിക്ക വിശ്വാസികളായി ചേർന്നവർക്ക് മാത്രമേ ജാതി സർട്ടിഫിക്കറ്റ് നൽകാവൂ എന്ന 4.11.10 തീയതിയിലെ സർക്കാർ ഉത്തരവിൽ 1947 എന്ന ഭാഗം എടുത്തുകളയുകയും ബന്ധപ്പെട്ട ബിഷപ്പ് മാർ നൽകുന്ന സർട്ടിഫിക്കറ്റ് റവന്യൂ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിന് സഹായകരമായ രേഖയായി പരിഗണിക്കണമെന്ന് ഭേദഗതി വരുത്തുകയും ചെയ്തുകൊണ്ട് 4.4.12 തീയതി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ പിന്നീടും ബിഷപ്പുമാരുടെ കത്തിന് കാര്യമായ പരിഗണന നൽകാതെ പലർക്കും ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായി.

ഈ പശ്ചാത്തലത്തിലാണ് കൊല്ലം ജില്ലക്കാരനായ യുവാവ് നൽകിയ ഹർജിയിൽ ബിഷപ്പ് നൽകുന്ന സർട്ടിഫിക്കറ്റ് രേഖയായി കണക്കാക്കാനും 1947 എന്ന വർഷം ഒഴിവാക്കിയ ഉത്തരവ് കണക്കിലെടുക്കാനും, ഉപജാതികൾ എന്ത് തന്നെയാണെങ്കിലും ലത്തീൻ കത്തോലിക്കാ എന്ന ജാതി സർട്ടിഫിക്കറ്റ് നൽകണമെന്ന 2010 ലെ ഉത്തരവും കണക്കിലെടുത്ത് 1947 ന് മുമ്പ് ലത്തീൻ കത്തോലിക്ക വിശ്വാസത്തിൽ ചേർന്നവർക്ക് കിർത്താഡ്സിൻറെ അന്വേഷണം ആവശ്യമില്ലാതെ തന്നെ ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിന് തഹസിൽദാർ തീരുമാനമെടുക്കണം എന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടത്.

പകർപ്പിന്റെ പൂർണ്ണരൂപം:

“ലത്തീൻ കത്തോലിക്ക ജാതി സർട്ടിഫിക്കറ്റ്” – ബിഷപ്പുമാർ നൽകുന്ന സർട്ടിഫിക്കറ്റ് രേഖയായി പരിഗണിക്കണമെന്ന് കോടതി പരാമർശം

vox_editor

Recent Posts

3rd Sunday_Ordinary Time_2026_ദൈവവചനം പ്രഘോഷിക്കപ്പെടട്ടെ (മത്താ 4: 12-23)

ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…

1 day ago

2nd Ordinary Sunday_2026_ദൈവത്തിന്റെ കുഞ്ഞാട് (യോഹ. 1: 29-34)

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…

1 week ago

Baptism of Jeuse_2026_സ്നേഹ പ്രഖ്യാപനം (മത്താ 3: 13-17)

ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…

2 weeks ago

Epiphany_2026_എല്ലാവരുടെയും ദൈവം (മത്താ 2:1-12)

പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…

3 weeks ago

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 month ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

1 month ago