അനിൽ ജോസഫ്
നെയ്യാറ്റിന്കര: “സമനീതി, അധികാരത്തില് പങ്കാളിത്തം” തുടങ്ങിയ മുദ്രാവാക്യങ്ങളുമായി നെയ്യാറ്റിന്കര രൂപത ആതിഥേയത്വം വഹിക്കുന്ന ലത്തീന് സമുദായ സംഗമത്തിന്റെയും, കെഎല്സിഎ സംസ്ഥാന സമ്മേളനത്തിന്റെയും മുന്നോടിയായുളള വിശ്വാസ ജ്വാലാ പ്രയാണം ആരംഭിച്ചു. നെയ്യാറ്റിന്കര ബിഷപ്സ് ഹൗസില് ബിഷപ് ഡോ.വിന്സെന്റ് സാമുവല് ദീപം കെഎല്സിഎ രൂപത പ്രസിഡന്റ് ഡി.രാജുവിന് നല്കി ഉദ്ഘാടനം ചെയ്യ്തു.
ലത്തിന് കത്തോലിക്കരുടെ പ്രശ്നങ്ങള് പരിഹരിക്കാനും ലത്തീന് സമുദായത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കാനും കമ്മിഷന് ആവശ്യമില്ല എന്ന മന്ത്രി എ.കെ.ബാലന്റെ നിലപാട് പ്രതിഷേധാര്ഹമാണെന്ന് ബിഷപ് പറഞ്ഞു.
പരിപാടിയില് വികാരി ജനറല് മോണ്.ജി.ക്രിസ്തുദാസ്, ശുശ്രൂഷ കോ ഓ ഓഡിനേറ്റര് മോണ്.വി പി ജോസ്, അല്മായ ശുശ്രൂഷ ഡയറക്ടര് ഫാ.എസ്.എം അനില്കുമാര്, കെഎല്സിഎ സംസ്ഥാന സമിതി അംഗം ജെ.സഹായദാസ്, പാസ്റ്ററല് കൗണ്സില് സെക്രട്ടറി നേശന്, കെഎല്സിഎ രൂപത സെക്രട്ടറി സദാനന്ദന് തുടങ്ങിയവര് പ്രസംഗിച്ചു.
രൂപതയിലെ 11 ഫൊറോനകളുടെയും പ്രതിനിധികള് ജ്വാലാ പ്രയാണത്തിനായി മെഴുകുതിരികള് സ്വീകരിച്ചു. നാളെ ഫൊറോനകളിലും വൈകിട്ട് ബിസിസി യൂണിറ്റുകളിലും ജ്വാലാ പ്രയാണം നടക്കും. എല്ലാ ബിസിസികളിലും നാളെ സമുദായ സംഗമ വിശേഷാല് കുടുംബ യോഗങ്ങള് ക്രമീകരിച്ചിട്ടുണ്ട്.
അടുത്ത ഞായറാഴ്ച രൂപതയിലെ 11 ഫൊറോനകളിലും വിളംബര ബൈക്ക് റാലി നടക്കും. ഡിസംബര് 1 നാണ് സമുദായ സംഗമവും ഒരു ലക്ഷം സമുദായ അംഗങ്ങള് പങ്കെടുക്കുന്ന റാലിയും നെയ്യാറ്റിന്കര പട്ടണത്തില് നടക്കുന്നത്.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില് ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന് സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് പാപ്പാ 1969…
This website uses cookies.