അനിൽ ജോസഫ്
നെയ്യാറ്റിന്കര: നെയ്യാറ്റിന്കരയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായ ലത്തീന് കത്തോലിക്കാ സംഗമത്തിന്റെയും സമുദായ സംഗമറാലിയുടെയും വിജയം ആഘോഷിച്ച് സംഘാടക സമിതി. നെയ്യാറ്റിന്കര ബിഷപ്സ് ഹൗസില് നടന്ന അവലോകന യോഗത്തില് കേക്ക് മുറിച്ചാണ് ബിഷപ് ഡോ.വിന്സെന്റ് സാമുവല് സന്തോഷം പങ്കിട്ടത്.
വിജയത്തിന് ചുക്കാന് പിടിച്ച റാലി ചെയര്മാന് ഫാ.റോബര്ട്ട് വിന്സെന്റിനെയും മറ്റ് വിഭാഗങ്ങളിലെ ചെയര്മാന്മാരെയും ബിഷപ് അഭിനന്ദിച്ചു. ചരിത്രമായി മാറിയ സംഗമം മികച്ച രീതിയില് മീഡിയകളിലെത്തിച്ച മീഡിയ കമ്മറ്റിക്ക് ബിഷപ് പ്രത്യേകം അഭിനന്ദനം അറിയിച്ചു. കൂടാതെ പബ്ലിസിറ്റി, വോളന്റിയര്, ട്രാഫിക്, സ്റ്റേജ് & ഡെക്കറേഷന്, ഫുഡ്, പ്രോംഗ്രാം,ധനകാര്യം തുടങ്ങിയ കമ്മറ്റികളുടെ ഏകോപനം മികച്ച രീതിയിലായിരുന്നെന്നും യോഗം വിലയിരുത്തി.
മോണ്.ജി.ക്രിസ്തുദാസിന്റെ അധ്യക്ഷതയില് കൂടിയ യോഗത്തില് കെഎല്സിഎ പ്രസിഡന്റ് അഡ്വ.ഡി.രാജു, ഫാ.എസ്.എം.അനില്കുമാര്, ആറ്റുപുറം നേശന്, എസ്.ഉഷകുമാരി തുടങ്ങിയവര് പങ്കെടുത്തു.
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.